ഹോക്കി ലോകകപ്പിൽ പാകിസ്താനെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്ത് ഇന്ത്യ രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ മത്സരത്തിൽ വെയ്ൽസിനെ തോൽപ്പിക്കുകയും രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയും ചെയ്ത ഇന്ത്യക്ക്, പാകിസ്താനെതിരായ ഈ വിജയം ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. പൂൾ ഡി-യിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായി മുന്നേറിയപ്പോൾ, ഇന്ത്യ രണ്ടാം സ്ഥാനക്കാരായാണ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.
മത്സരത്തിന്റെ തുടക്കം മുതൽ മികച്ച ആധിപത്യം പുലർത്തിയ ഇന്ത്യ അഞ്ചാം മിനിറ്റിൽത്തന്നെ ആദ്യ ഗോളടിച്ച് മുന്നിലെത്തി. 11-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി ആദ്യ ക്വാർട്ടർ ഇന്ത്യ സ്വന്തമാക്കി. രണ്ടാം ക്വാർട്ടറിന്റെ ആറാം മിനിറ്റിൽ ലീഡ് മൂന്നായി ഉയർത്തിയെങ്കിലും തൊട്ടടുത്ത മിനിറ്റിൽ പാകിസ്താൻ ഒരു ഗോൾ തിരിച്ചടിച്ചു. ഒൻപതാം മിനിറ്റിൽ ഇന്ത്യ വീണ്ടും വലകുലുക്കിയപ്പോൾ പത്താം മിനിറ്റിൽ പാകിസ്താൻ രണ്ടാം ഗോളും നേടി തിരിച്ചടിച്ചു. മൂന്നാം ക്വാർട്ടറിലെ അഞ്ചാം മിനിറ്റിൽ അഞ്ചാം ഗോളും നേടി ഇന്ത്യ വിജയം ഉറപ്പിച്ചു. നാലാം ക്വാർട്ടറിന്റെ തുടക്കത്തിൽ പാകിസ്താൻ മൂന്നാം ഗോൾ കണ്ടെത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ കടുപ്പമേറിയ പ്രതിരോധത്തിലൂടെ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































