കേരളത്തിലെ തിയറ്റർ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് മാജിക് ഫ്രെയിംസ്: 50-ാം സ്ക്രീൻ കാക്കനാട്ട് പ്രവർത്തനമാരംഭിച്ചു

കേരളത്തിലെ തിയറ്റർ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് മാജിക് ഫ്രെയിംസ്: 50-ാം സ്ക്രീൻ കാക്കനാട്ട് പ്രവർത്തനമാരംഭിച്ചു
കേരളത്തിലെ തിയറ്റർ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് മാജിക് ഫ്രെയിംസ്: 50-ാം സ്ക്രീൻ കാക്കനാട്ട് പ്രവർത്തനമാരംഭിച്ചു
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Aug 19, 04:14 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കേരളത്തിലെ തിയറ്റർ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് മാജിക് ഫ്രെയിംസ്: 50-ാം സ്ക്രീൻ കാക്കനാട്ട് പ്രവർത്തനമാരംഭിച്ചു


കേരളത്തിലെ സിനിമാ പ്രദർശന രംഗത്ത് പുതിയൊരു ചരിത്ര അധ്യായം കുറിച്ചിരിക്കുകയാണ് നിർമ്മാണ-വിതരണ കമ്പനിയായ മാജിക് ഫ്രെയിംസ്. തങ്ങളുടെ 50-ാമത് തിയറ്റർ സ്ക്രീൻ കാക്കനാട്ട് പ്രവർത്തനമാരംഭിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ തിയേറ്റർ ശൃംഖലയായി മാജിക് ഫ്രെയിംസ് മാറി.കാക്കനാട്ട് പുതുതായി നിർമ്മിച്ച നാല് സ്ക്രീനുകളുള്ള തിയേറ്റർ സമുച്ചയം മുഖ്യമന്ത്രി വി.ഡി. സതീശൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു.


ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹൈ-എൽഇഡി ട്രാൻസ്പരന്റ് സ്ക്രീൻ (High-LED Transparent Screen) കാക്കനാട്ടെ പുതിയ തിയേറ്ററിന്റെ പ്രധാന ആകർഷണമാണ്.

 മാജിക് ഫ്രെയിംസിന്റെ കേരളത്തിലുടനീളമുള്ള തിയേറ്ററുകളിലായി നിലവിൽ 8,000-ത്തിലധികം ആധുനിക സീറ്റിംഗ് ശേഷിയുണ്ട്.

ഓണച്ചിത്രമായ 'ഖലീഫ'യുടെ പ്രദർശനത്തോടെ ഓഗസ്റ്റ് 20 മുതൽ പുതിയ ഹൈ-എൽഇഡി സ്ക്രീനിൽ പൊതുജനങ്ങൾക്ക് സിനിമ ആസ്വദിക്കാം. 'District App' വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

പ്രേക്ഷകർക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ദൃശ്യ-ശ്രവ്യ അനുഭവവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാജിക് ഫ്രെയിംസ് സാരഥി ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി. അത്യാധുനിക സൗകര്യങ്ങൾ, വിശാലമായ ഫുഡ് കോർട്ട്, മികച്ച പാർക്കിങ്, വൃത്തിയുള്ള അന്തരീക്ഷം എന്നിവയാണ് തിയേറ്ററുകളുടെ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


സിനിമാ-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ആയിരക്കണക്കിന് സിനിമാ പ്രേമികളും പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് ശേഷം, ക്ഷണിക്കപ്പെട്ട അതിഥികൾക്കായി പ്രത്യേക പ്രദർശനവും സംഘടിപ്പിച്ചു. സാധാരണ 2D ട്രെയിലറുകളെ 3D ആയി അവതരിപ്പിച്ച ഈ പ്രദർശനം കാണികൾക്ക് വേറിട്ടൊരു അനുഭവമായി മാറി.

മലയാള സിനിമാ പ്രേക്ഷകരെയും വാർത്താ ലോകത്തെയും ഒരുപോലെ ശ്രദ്ധേയമാക്കി നടൻ ദിലീപും മഞ്ജു വാര്യരും ഒരേ പൊതുപരിപാടിയിൽ പങ്കെടുത്തുവെന്നതും എടുത്തുപറയാവുന്ന പ്രത്യേകത .കൊച്ചി കാക്കനാട്ട് പുതുതായി ആരംഭിച്ച മാജിക് ഫ്രെയിംസ് മൾട്ടിപ്ലെക്സ് തിയേറ്ററിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇരുതാരങ്ങളും സന്നിഹിതരായത്.


വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരേ വേദിയിലെത്തുന്നത് എന്നതിനാൽ തന്നെ സോഷ്യൽ മീഡിയയിലും ദൃശ്യമാധ്യമങ്ങളിലും ഈ വാർത്ത ഏറെ ശ്രദ്ധ നേടി.

: പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററിന്റെ ഉദ്ഘാടനത്തിന് മലയാള സിനിമയിലെ വലിയൊരു താരനിര തന്നെ എത്തിയിരുന്നു. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ബേസിൽ ജോസഫ്, ധ്യാൻ ശ്രീനിവാസൻ, നവ്യ നായർ തുടങ്ങി നിരവധി ചലച്ചിത്ര പ്രമുഖരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur