കൊച്ചി: കാക്കനാട് പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 80-ാം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15-ന് പ്രശസ്ത കഥക് കലാകാരൻ ദേവേഷ് മിർച്ചന്ദാനിയുടെ നേതൃത്വത്തിൽ കഥക് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ ശാസ്ത്രീയ നൃത്തപാരമ്പര്യത്തിന്റെ സൗന്ദര്യവും സാങ്കേതിക മികവും പുതുതലമുറ കലാകാരികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു വർക്ക്‌ഷോപ്പ്.
പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് കഥക് അവതരിപ്പിക്കപ്പെടുന്നു. ഈ സമ്പന്നമായ കലാപാരമ്പര്യത്തെ കൂടുതൽ പേരിലേക്ക് എത്തിക്കാനും പരിശീലനത്തിലൂടെ പുതിയ തലമുറയിലെ കലാകാരികളെ പ്രോത്സാഹിപ്പിക്കാനും ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്റർ സംഘടിപ്പിച്ച കഥക് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി.
സെന്ററിലെ കഥക് അധ്യാപിക ആചാര്യ വാണി ഗ്രെയ്‌സ് പരിശീലനത്തിന് നേതൃത്വം നൽകി. കമൽഹാസൻ നായകനായ വിശ്വരൂപം എന്ന സിനിമയിലെ “ഉന്നൈ കാണാതെ നാൻ” എന്ന ഗാനത്തെ ആസ്പദമാക്കി ഒരുക്കിയ കഥക് നൃത്താവിഷ്‌കാരമായിരുന്നു വർക്ക്‌ഷോപ്പിലെ പ്രധാന ആകർഷണം. സംഗീതത്തിന്റെയും താളത്തിന്റെയും ഭാവത്തിന്റെയും സമന്വയത്തിലൂടെ കഥകിന്റെ അവതരണസാധ്യതകൾ പരിചയപ്പെടുത്തുന്നതായിരുന്നു നൃത്താവിഷ്‌കാരം.
ഗുരു ഗായത്രി കൃഷ്ണൻ സ്വാഗതം ആശംസിച്ചു. സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ. മീന കുറുപ്പ് കുട്ടമത്ത് ദേവേഷ് മിർച്ചന്ദാനിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഡയറക്ടർ അഞ്ജലി മേമൻ സമ്മാനം നൽകി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പതിലധികം കലാകാരികൾ വർക്ക്‌ഷോപ്പിൽ പങ്കെടുത്തു. കഥകിന്റെ സാങ്കേതികവും അവതരണപരവുമായ വിവിധ തലങ്ങൾ അടുത്തറിയാനും പരിശീലിക്കാനും അവസരം ഒരുക്കിയ വർക്ക്‌ഷോപ്പ് കലാകാരികൾക്ക് വേറിട്ട അനുഭവമായി.
‘കഥ പറയുന്നവൻ’ എന്നർത്ഥം വരുന്ന ‘കഥകർ’ എന്ന വാക്കിൽ നിന്നാണ് ‘കഥക്’ എന്ന നൃത്തരൂപത്തിന്റെ പേര് രൂപപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്. ഉത്തരേന്ത്യയിൽ രൂപംകൊണ്ട ഈ ശാസ്ത്രീയ നൃത്തരൂപത്തിൽ പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥകൾ നൃത്തത്തിലൂടെയും ഭാവങ്ങളിലൂടെയും ആവിഷ്‌കരിക്കുകയായിരുന്നു ആദ്യകാലത്ത്. കാലക്രമത്തിൽ സംഗീതം, താളം, അഭിനയം, നൃത്തസാങ്കേതികത എന്നിവയുടെ സമന്വയത്തിലൂടെ കഥക് സമ്പന്നമായ ഒരു ശാസ്ത്രീയ കലാരൂപമായി വളർന്നു.
കൈകളുടെ ചടുലമായ ചലനങ്ങൾ, കണ്ണുകളിലൂടെയും മുഖഭാവങ്ങ ളിലൂടെയും പ്രകടമാകുന്ന അഭിനയം, അതിവേഗത്തിലുള്ള കാൽച്ചുവ ടുകളായ തത്കാർ, ശരീരത്തിന്റെ വേഗമേറിയ കറക്കങ്ങളായ ചക്കർ എന്നിവ കഥകിന്റെ സവിശേഷതകളാണ്. മുഗൾ ഭരണകാലത്ത് രാജസദസ്സുകളുടെ പിന്തുണയോടെ കഥക് കൂടുതൽ വികസിക്കുകയും പുതിയ അവതരണശൈലികൾ രൂപപ്പെടുകയും ചെയ്തു.
ലഖ്‌നൗ, ജയ്പൂർ, ബനാറസ് തുടങ്ങിയ പ്രമുഖ ഘരാനകൾ കഥകിന്റെ വ്യത്യസ്ത ശൈലീപാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നു. തബല ഉൾപ്പെടെയുള്ള താളവാദ്യങ്ങളും മറ്റു പക്കമേളങ്ങളും കഥകിന്റെ അവതരണത്തിന് താളാത്മകമായ ചാരുത പകരുന്നു.
വണ്ടർലാ കൊച്ചിയിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായി; ടിക്കറ്റ് നിരക്കിൽ ആകർഷകമായ ഇളവുകൾ
കൊച്ചി: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും ആവേശകരമായ വിനോദങ്ങളും കോർത്തിണക്കി വണ്ടർലാ കൊച്ചിയിൽ 2026-ലെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. ആഗസ്റ്റ് 5 മുതൽ 30 വരെ നീളുന്ന ആഘോഷങ്ങളിൽ പരമ്പരാഗത കലാരൂപങ്ങൾ, ലൈവ് മ്യൂസിക്, സ്ട്രീറ്റ് മാജിക്, വേവ്പൂൾ ഡിജെ സെഷനുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.
ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണമായ ഓണഘോഷയാത്ര ആഗസ്റ്റ് 26 മുതൽ 30 വരെ നടക്കും. മഹാബലി, വാമനൻ സങ്കൽപ്പങ്ങൾക്കൊപ്പം മോഹിനിയാട്ടം, ഭരതനാട്യം, കളരിപ്പയറ്റ്, കഥകളി, ചെണ്ടമേളം, പുലികളി തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. ചിക്കുവും കുടുംബവും അവതരിപ്പിക്കുന്ന സ്ട്രീറ്റ് മാജിക്കും വേവ്പൂൾ ഡിജെ സെഷനുകളുമാണ് മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.
ഉത്സവ സീസൺ പ്രമാണിച്ച് പ്രത്യേക ടിക്കറ്റ് ഓഫറുകളും വണ്ടർലാ പ്രഖ്യാപിച്ചിട്ടുണ്ട്. 37 ശതമാനം വരെ ഇളവോടെ ₹999 (നികുതികൾ അധികം) മുതലാണ് പ്രവേശന ടിക്കറ്റുകൾ ലഭ്യമാകുക. പരിമിതമായ ടിക്കറ്റുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ബാധകമായിരിക്കുക.
കേരളത്തിന്റെ സാംസ്‌കാരിക തനിമയും വണ്ടർലായുടെ ആവേശവും സമന്വയിപ്പിച്ച് അതിഥികൾക്ക് വ്യത്യസ്തമായ ഒരു ഓണാനുഭവം സമ്മാനിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ധീരൻ ചൗധരി വ്യക്തമാക്കി.
സന്ദർശകർക്ക് bookings.wonderla.com എന്ന വെബ്‌സൈറ്റ് വഴിയോ പാർക്കിലെ ടിക്കറ്റ് കൗണ്ടറുകൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-3514001, 75938 53107 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും
കോട്ടയം: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കോട്ടയം പാലായില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആഗസ്റ്റ് 19 ബുധനാഴ്ച രാവിലെ 10.30 ന് പ്രശസ്ത സിനിമാതാരം സ്വാസിക ഉദ്ഘാടനം നിര്‍വ്വഹിക്കും. മാണി സി. കാപ്പന്‍ (എം.എല്‍.എ.) മുഖ്യാതിഥി ആകും. ഡയമണ്ട് ആദ്യവില്‍പ്പന നിഷ ജോസ് (സോഷ്യല്‍ വര്‍ക്കര്‍), ഗോള്‍ഡ് ആദ്യവില്‍പ്പന മായ രാഹുല്‍ (ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍) എന്നിവര്‍ നിര്‍വ്വഹിക്കും. ജോസിന്‍ ബിനോ (വാര്‍ഡ് കൗണ്‍സിലര്‍), വി.സി. ജോസഫ് (ജനറല്‍ സെക്രട്ടറി, KVVES, പാല), ലിബി എബ്രഹാം (ഗോള്‍ഡ് അസോസിയേഷന്‍, പാല) എന്നിവര്‍ ആശംസകളറിയിക്കും. അനില്‍ സി.പി. (ജി.എം., ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) സ്വാഗതവും ജോജി എം.ജെ. (പി.ആര്‍.ഒ. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) നന്ദിയും അറിയിക്കും. ചടങ്ങില്‍ പാലായിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം വിതരണം ചെയ്യും.
ഉദ്ഘാടനത്തിന്റെ ഭാഗമായി നിരവധി ഓഫറുകളാണ് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി ലഭിക്കും. പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ബംപര്‍ സമ്മാനമായ കിയ സെല്‍ടോസ് കാര്‍ സ്വന്തമാക്കാം. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലി. സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട്. ഓരോ 3 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണ പര്‍ച്ചേയ്‌സുകള്‍ക്കൊപ്പവും ഗോള്‍ഡ് കോയിന്‍ സമ്മാനം. ഏറ്റവും പുതിയ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ അതിവിപുലമായ കലക്ഷന്‍ ഷോറൂമില്‍ ലഭ്യമാണ്. സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. നിങ്ങളുടെ കൈവശമുള്ള, ഏത് ജ്വല്ലറിയില്‍ നിന്നും വാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങളും ഏറ്റവും മികച്ച മാര്‍ക്കറ്റ് വിലയില്‍ ഷോറൂമില്‍ വില്‍ക്കാം. കൂടാതെ എല്ലാ പര്‍ച്ചേയ്‌സിനൊപ്പവും ഉറപ്പായ സമ്മാനങ്ങള്‍. പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപമാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































