ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സ്പ്രിന്റർ മുഹമ്മദ് അജ്മൽ, ബാഡ്മിന്റൺ താരം ട്രീസ ജോളി എന്നിവർ ഉൾപ്പെടെ 17 കായികതാരങ്ങൾക്ക് രാജ്യത്തെ പ്രമുഖ കായിക ബഹുമതിയായ അർജുന പുരസ്കാരം ലഭിച്ചു. ഒരു താരത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ലഭിച്ചപ്പോൾ, രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം ഇത്തവണ ആർക്കും ലഭിച്ചില്ല. സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് അരുൺ കുമാർ മിശ്ര അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
അത്‌ലറ്റിക്സ് താരങ്ങളായ തേജസ്വിൻ ശങ്കർ, പ്രിയങ്ക ഗോസ്വാമി, ബാഡ്മിന്റൺ താരം ഗായത്രി ഗോപീചന്ദ്, ചെസ് താരങ്ങളായ വിദിത് ഗുജറാത്തി, ദിവ്യ ദേശ്മുഖ്, ഹോക്കി താരങ്ങളായ ലാൽറെംസിയാമി, രാജ്കുമാർ പാൽ എന്നിവർ അർജുന അവാർഡിന് അർഹരായി. ഷൂട്ടിങ് താരം അഖിൽ ഷെറോൺ, പാരാ ഷൂട്ടിങ് താരം രുദ്രാക്ഷ ഖണ്ഡേൽവാൾ, പാരാ അത്‌ലറ്റ് ഏകത ഭ്യാൻ, റോയിങ് താരം അരവിന്ദ് സിങ്, ബോക്സർ നരേന്ദർ, കബഡി താരങ്ങളായ സുർജീത്, പൂജ, ഡെഫ് ഷൂട്ടിങ് താരം ധനുഷ് ശ്രീകാന്ത് എന്നിവരാണ് അർജുന പുരസ്കാരം നേടിയ മറ്റ് കായികതാരങ്ങൾ.
1962-ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ഫുട്ബോൾ ടീമിലെ അംഗവും മുൻ താരവുമായ ഐ. അറുമൈനായകത്തിന് ലൈഫ് ടൈം വിഭാഗത്തിൽ അർജുന അവാർഡ് നൽകി ആദരിച്ചു. പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡ് റഗുലർ വിഭാഗത്തിൽ പർവീർ സിങ് (അത്‌ലറ്റിക്സ്), ഛോട്ടേ ലാൽ യാദവ് (ബോക്സിങ്), നേഹ നന്ദ്കുമാർ ചൗഹാൻ (ഷൂട്ടിങ്) എന്നിവരും, ലൈഫ് ടൈം വിഭാഗത്തിൽ ധർമേന്ദ്ര സിങ് യാദവ് (ബോക്സിങ്), വീരേന്ദർ കുമാർ (ഗുസ്തി) എന്നിവരും അർഹരായി. പൂനെയിലെ ആർമി പാരാലിംപിക് നോഡിനാണ് ഇത്തവണത്തെ രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരം ലഭിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































