ചെമ്പ് : എം .വി .ലക്ഷ്‌മണൻ

ചെമ്പ് : എം .വി .ലക്ഷ്‌മണൻ
ചെമ്പ് : എം .വി .ലക്ഷ്‌മണൻ
Share  
എം .വി .ലക്ഷ്‌മണൻ എഴുത്ത്

എം .വി .ലക്ഷ്‌മണൻ

2026 Aug 06, 07:43 PM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

 ചെമ്പ്

കാണിക്ക വെച്ചതങ്ങാരേലുമാകട്ടെ

കാണിക്ക കാത്തിടാൻ കാട്ടുചോരർ

അമ്പലം പോലും വിഴുങ്ങുവാൻ തന്ത്രത്തിൻ 

ചെമ്പോല തീർത്തിടാൻ മൂത്ത ചോരർ.

കാലം പിഴച്ചുപോയ് നാളും കൊഴിഞ്ഞുപോയ് 

നേരോടെ നേരിടാനാരുമില്ലാതെപോയ്.

വീറോടെ നേർചൊല്ലും നാവുകളപ്പടി

വേരോടറുത്തിടും കാലം കലികാലം.

അണ്ഡകടാഹങ്ങൾക്കാധാരമായുള്ള

ചിദ്രൂപ തേജസ്സിനെന്തിനായ് കാഞ്ചനം.

കല്ലിലും പുല്ലിലും പൂമ്പൊടിതന്നിലും 

സർവ്വചരാചര തന്മാത്രയിങ്കലും

പള്ളികൊണ്ടീടും പരബ്രഹ്മ സത്തയ്ക്ക് 

പണ്ടം പണം തങ്കമാദികൾ എന്തിനായ്. 

കാഞ്ചനമുള്ളേടം കള്ളന് കണ്ണോട്ടം

കട്ടിടാൻ പാകത്തിൽ വിത്തം വിതയ്ക്കുകിൽ

കക്കാനിടം കാത്ത് കള്ളനും പാർത്തിടും 

കള്ള മനസ്സുകൾ തീണ്ടാതിരിക്കുവാൻ 

കല്ലുകളാവട്ടെ സർവ്വ പ്രതിഷ്ഠയും. 

മേൽക്കൂര പോലുമേയില്ലാത്ത കാവിലെ 

കൽമതിൽക്കെട്ടെഴും കല്ലിലെ മൂർത്തിയെ 

കൈകൂപ്പി വന്ദിച്ച് സായൂജ്യം നേടിടാം.

സർവ്വേശനായിട്ടിതൊന്നുമേ നൽകാതെ 

കള്ളനായ്ക്കൊണ്ടുനാം കാണിക്കയേകുകിൽ  

ശാപമായ് വന്നിടും മൂഢരായ് തീർന്നിടും.

കലിയുഗ വരദന്റെ കോപം ശമിപ്പിക്കാൻ 

ഉലകിതിലാരുള്ളൂ ഹരിഹരരല്ലാതെ!

ഒരു ദിനം വന്നിടും സർവ്വം തെളിഞ്ഞിടും 

താമസ ജന്മങ്ങൾ ചാമ്പലായി തീർന്നിടും.

പ്രണവ സ്വരൂപത്തിനായ്ക്കൊണ്ട് വേണ്ടത് 

തിരുമുമ്പിൽ കാഴ്ചയായൊന്നുമാത്രം 

കൽമഷമില്ലാത്ത സംശുദ്ധ മാനസം 

നിഷ്കാമ കർമ്മ പ്രദീപ്തമാം മാനസം 

കാരുണ്യമോലുന്ന പ്രേമാർദ്ര മാനസം 

ശരണമന്ത്രോൽപല സുരഭില മാനസം  

നിർമ്മല സുന്ദര സേവന മാനസം 

ഭവഭയമോചന ശരണാർത്ഥ മാനസം 

പരമാത്മ ബോധ പ്രഭാവിത മാനസം 

ഭക്തി പാരമ്യത്തിൻ കൈവല്യ മാനസം! 

ശരണം ശരണം സ്വാമി ശരണം 

ശരണം ശരണം അയ്യപ്പ ശരണം

: എം .വി .ലക്ഷ്‌മണൻ


lakshmanan-maram-veettil
lakshman
marm
470771857_3828476237466545_2461211054480655282_n
MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n