ബോക്‌സിങ് റിംഗിൽ സ്വർണം ഇടിച്ചിട്ട് ഇന്ത്യൻ വനിതകൾ: പ്രീതിക്കും ജെയ്‌സ്മിനും തങ്കത്തിളക്കം; ട്രിപ്പിൾ ജമ്പിൽ വെള്ളിയും വെങ്കലവും

ബോക്‌സിങ് റിംഗിൽ സ്വർണം ഇടിച്ചിട്ട് ഇന്ത്യൻ വനിതകൾ: പ്രീതിക്കും ജെയ്‌സ്മിനും തങ്കത്തിളക്കം; ട്രിപ്പിൾ ജമ്പിൽ വെള്ളിയും വെങ്കലവും
ബോക്‌സിങ് റിംഗിൽ സ്വർണം ഇടിച്ചിട്ട് ഇന്ത്യൻ വനിതകൾ: പ്രീതിക്കും ജെയ്‌സ്മിനും തങ്കത്തിളക്കം; ട്രിപ്പിൾ ജമ്പിൽ വെള്ളിയും വെങ്കലവും
Share  
എഴുത്ത്

News desk

2026 Aug 01, 04:53 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഗ്ലാസ്‌കോ: കോമൺവെൽത്ത് ഗെയിംസിന്റെ പത്താം ദിനത്തിൽ ബോക്‌സിങ് റിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ഇരട്ട സ്വർണത്തിളക്കം. വനിതകളുടെ 57 കിലോഗ്രാം ബോക്സിംഗിൽ ജെയ്‌സ്മിൻ ലമ്പോറിയയും 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാറുമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ഫൈനൽ പോരാട്ടത്തിൽ കാനഡയുടെ സ്കാർലെറ്റ് ഡെൽഗാഡോയെ 5-0ന് തകർത്താണ് പ്രീതി സ്വർണം ഉറപ്പിച്ചത്. വടക്കൻ അയർലൻഡിന്റെ മിഷേലെ വാൽഷിനെ 5-0ന് ഇടിച്ചിട്ടായിരുന്നു ജെയ്‌സ്മിൻ ലമ്പോറിയയുടെ സ്വർണനേട്ടം.


​ഇരുവരുടെയും സ്വർണനേട്ടത്തിന് പിന്നാലെ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ 16.58 മീറ്റർ ദൂരം ചാടിയ പ്രവീൺ ചിത്രവേൽ ഇന്ത്യക്കായി വെള്ളിയും, 16.52 മീറ്റർ ദൂരം താണ്ടിയ പ്രഭു തിരുമാരൻ വെങ്കലവും നേടി. രണ്ട് സ്വർണം കൂടി നേടിയതോടെ ഗെയിംസിൽ ഇന്ത്യയുടെ ആകെ സ്വർണനേട്ടം ഏഴായി ഉയർന്നു. നിലവിൽ ഏഴ് സ്വർണവും 13 വെള്ളിയും 7 വെങ്കലവുമടക്കം 27 മെഡലുകളുമായി മെഡൽപട്ടികയിൽ ആറാം സ്ഥാനത്താണ് ഇന്ത്യ. 132 മെഡലുകളുമായി ഓസ്‌ട്രേലിയ ഒന്നാമതും, ഇംഗ്ലണ്ട് രണ്ടാമതും, കാനഡ മൂന്നാമതുമാണ്. സ്കോട്‌ലൻഡും നൈജീരിയയുമാണ് ഇന്ത്യക്ക് മുന്നിലുള്ള മറ്റ് രാജ്യങ്ങൾ.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu