കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ: നീരജിന് വെള്ളി, യശ്വീറിന് വെങ്കലം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ: നീരജിന് വെള്ളി, യശ്വീറിന് വെങ്കലം
കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ: നീരജിന് വെള്ളി, യശ്വീറിന് വെങ്കലം
Share  
എഴുത്ത്

News desk

2026 Aug 01, 09:08 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോമൺവെൽത്ത് ഗെയിംസ് പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ വെള്ളിയും വെങ്കലവും സ്വന്തമാക്കി ഇന്ത്യയ്ക്ക് ഇരട്ട മെഡൽത്തിളക്കം. സീസണിലെ മികച്ച പ്രകടനവുമായി നീരജ് ചോപ്ര 85.83 മീറ്റർ ദൂരം കണ്ടെത്തി വെള്ളി നേടിയപ്പോൾ, 85.41 മീറ്റർ എറിഞ്ഞ് ഇന്ത്യയുടെ തന്നെ യശ്വീർ സിങ് വെങ്കലം സ്വന്തമാക്കി. 89.75 മീറ്റർ ദൂരത്തോടെ ശ്രീലങ്കയുടെ റുമേഷ് പതിരാഗെയാണ് സ്വർണം നേടിയത്. മത്സരത്തിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരം രോഹിത് യാദവ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.


​ആദ്യ ത്രോയിൽ തന്നെ നീരജ് മികച്ച ദൂരം കണ്ടെത്തിയെങ്കിലും ശ്രീലങ്കൻ താരം അമ്പരപ്പിക്കുന്ന പ്രകടനത്തിലൂടെ മുന്നിലെത്തുകയായിരുന്നു. നീരജിന്റെ കരിയറിലെ രണ്ടാമത്തെ കോമൺവെൽത്ത് ഗെയിംസ് മെഡലാണിത്. അതേസമയം, മത്സരത്തിന്റെ ഏഴാം സ്ഥാനത്തു നിന്നിരുന്ന യശ്വീർ സിങ്, തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം അവസാന ശ്രമത്തിലേക്ക് കാത്തുവെച്ചാണ് വെങ്കല മെഡൽ ഉറപ്പിച്ചത്. ഒളിമ്പിക് മെഡൽ ജേതാവായ പാകിസ്താന്റെ അർഷാദ് നദീമിന് ആദ്യ മൂന്ന് റൗണ്ടിൽ തന്നെ പുറത്താകേണ്ടി വന്നത് കനത്ത നിരാശയായി.


​ഈ വിജയങ്ങളോടെ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ സമ്പാദ്യം 23 ആയി ഉയർന്നു. അത്ലറ്റിക്സിൽ വെള്ളിയും വെങ്കലവുമായി ഏഴ് മെഡലുകളും, പാര അത്ലറ്റിക്‌സിലും ജൂഡോയിലുമായി രണ്ട് വീതം സ്വർണവും ഓരോ വെള്ളിയും വെങ്കലവുമടക്കം ഏഴ് മെഡലുകളും, ഭാരോദ്വഹനത്തിൽ ഒരു സ്വർണവും ആറ് വെള്ളിയും ഒരു വെങ്കലവുമടക്കം എട്ട് മെഡലുകളും, പാര പവർലിഫ്റ്റിങ്ങിൽ ഒരു വെങ്കലവുമാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n