കുപ്പാടിത്തറ: വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുകയും സ്‌കൂൾ ലൈബ്രറിയെ ജനകീയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജി.എച്ച്.എസ്. കുറുമ്പാലയിൽ ലൈബ്രറി ജനകീയവൽക്കരണ ക്യാമ്പയിന് തുടക്കമായി. വിപുലമായ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഉദ്ഘാടനച്ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ, സീനിയർ അസിസ്റ്റന്റ് സിബി, സ്റ്റാഫ് സെക്രട്ടറി ഹാരിസ് എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ ലൈബ്രറി കൂടുതൽ സജീവമാക്കു ന്നതിനും വായനാസംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ പരിപാടികൾ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































