ഭരണിക്കാവ്: ഇരുകൈകളും ഒരുപോലെ ഉപയോഗിച്ച് സെക്കൻഡുകൾക്കകം രേഖാചിത്രങ്ങൾ സൃഷ്ടിക്കുന്ന അതിവേഗ ചിത്രകാരൻ ഡോ. ജിതേഷ്ജിയുടെ വേഗവരയരങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും കുന്നത്തൂർ എം.എൽ.എ ഉല്ലാസ് കോവൂരും ലൈവ് മോഡലുകളായി.
ഭരണിക്കാവ് തറവാട് ഓഡിറ്റോറിയത്തിൽ കുന്നത്തൂർ എം.എൽ.എ ഉല്ലാസ് കോവൂർ സംഘടിപ്പിച്ച എസ്.എസ്.എൽ.സി–പ്ലസ് ടു അവാർഡ് ഫെസ്റ്റിലായിരുന്നു ശ്രദ്ധേയമായ വേഗവര അവതരണം. സെക്കൻഡുകൾക്കകം ഇരുവരുടെയും രേഖാചിത്രങ്ങൾ വരച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഡോ. ജിതേഷ്ജി, ചിത്രരചനയ്ക്കിടെ ഉല്ലാസ് കോവൂരിന്റെ നാടൻപാട്ട് വായ്ത്താരിയും പശ്ചാത്തല സംഗീതമായി ഉൾപ്പെടുത്തി അവതരണത്തിന് കൂടുതൽ മികവ് നൽകി.
ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ അഭ്യർഥനപ്രകാരം മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, ഡോ. മൻമോഹൻ സിങ് എന്നിവരുടെയും സ്പീഡ് ഡ്രോയിങ്ങുകൾ അദ്ദേഹം വേദിയിൽ അവതരിപ്പിച്ചു. വേഗതയും കൃത്യതയും ഒത്തുചേർന്ന ചിത്രാവിഷ്‌കാരം പ്രേക്ഷകരുടെ കൈയടി നേടി.
വേഗവര അവതരണത്തോടൊപ്പം പ്രചോദനാത്മകമായ സചിത്രപ്രഭാഷണവും ഡോ. ജിതേഷ്ജി നടത്തി. പരിപാടിയിൽ പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാർഥികളെയും രക്ഷിതാക്കളെയും അത് ആകർഷിച്ചു.
ഇൻസ്റ്റഗ്രാമിൽ വേഗവര വീഡിയോകളിലൂടെ അഞ്ചരക്കോടിയിലേറെ പ്രേക്ഷകരിലെത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ഡോ. ജിതേഷ്ജി. വേഗവരയിലെ ലോകറെക്കോർഡ് ജേതാവായ അദ്ദേഹം, 366 ദിവസങ്ങളുടെയും 500-ലേറെ വർഷങ്ങളുടെയും ചരിത്രപ്രാധാന്യവും പ്രത്യേകതകളും ഉൾപ്പെടെ ഒരു ലക്ഷത്തിലധികം ചരിത്രവിവരങ്ങൾ അതിവേഗത്തിൽ അവതരിപ്പിക്കുന്ന സൂപ്പർ മെമ്മറൈസറെന്ന നിലയിലും ശ്രദ്ധേയനാണ്.അഞ്ചരക്കോടിയിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ വേഗവരയിലൂടെ നേടിയ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറാണ് വേഗവരയിലെ ലോകറെക്കോർഡ് ജേതാവ് കൂടിയായ ഡോ. ജിതേഷ്ജി. 366 ദിവസങ്ങളുടെയും 500 ലേറെ വർഷങ്ങളുടെയും പ്രസക്തിയും പ്രത്യേകതകളുമടക്കം ഒരു ലക്ഷത്തിലേറെ ചരിത്രസംഭവങ്ങൾ അതിദ്രുതം ഉദ്ധരിക്കുന്ന സൂപ്പർ മെമ്മറൈസർ കൂടിയായ ഡോ.ജിതേഷ്ജി യ്ക്ക് അമേരിക്കൻ മെറിറ്റ് കൗൺസിൽ 'ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ' ബഹുമതി നൽകി ആദരിച്ചിട്ടുമുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































