'ഞാൻ' എന്ന ഭാവമില്ലാത്ത ഇന്ദ്രജാലം; വെള്ളിത്തിര കടന്ന് ഇന്ദ്രൻസിന്റെ 'ഇന്ദ്രധനുസ്സ്' വിടരുമ്പോൾ

'ഞാൻ' എന്ന ഭാവമില്ലാത്ത ഇന്ദ്രജാലം; വെള്ളിത്തിര കടന്ന് ഇന്ദ്രൻസിന്റെ 'ഇന്ദ്രധനുസ്സ്' വിടരുമ്പോൾ
'ഞാൻ' എന്ന ഭാവമില്ലാത്ത ഇന്ദ്രജാലം; വെള്ളിത്തിര കടന്ന് ഇന്ദ്രൻസിന്റെ 'ഇന്ദ്രധനുസ്സ്' വിടരുമ്പോൾ
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jul 26, 07:24 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തയ്യൽക്കാരന്റെ കത്രികത്തുമ്പിലെ തിളക്കത്തിൽ നിന്ന് മലയാള സിനിമയുടെ തമ്പുരാക്കന്മാരിലൊരാളായി വളർന്ന ഇന്ദ്രൻസ് എന്ന നടന്റെ ജീവിതാനുഭവങ്ങൾ ഇനി വായനക്കാരുടെ മുന്നിലേക്ക്. ആ ഓർമ്മച്ചെപ്പായ 'ഇന്ദ്രധനുസ്സ്' എന്ന ആത്മകഥ പ്രശസ്ത സാഹിത്യകാരന്മാരുടെയും സിനിമാ പ്രേമികളുടെയും സാന്നിധ്യത്തിൽ കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ വെച്ച് പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ, നോവലിസ്റ്റ് സുഭാഷ് ചന്ദ്രന് ആദ്യപ്രതി നൽകിയാണ് മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകം ജനങ്ങൾക്ക് സമർപ്പിച്ചത്.


വായന തന്ന കരുത്തും വിയർപ്പുറ്റിയ വഴികളും

താൻ അഭിനയിച്ചു ഫലിപ്പിച്ച ഓരോ കഥാപാത്രത്തിനും ഉള്ളിലേക്ക് തുളച്ചുകയറുന്ന ജീവനും ആഴവും നൽകാൻ തുണയായത് മലയാള സാഹിത്യത്തിലെ അതികായന്മാരുടെ കൃതികളും നിരന്തരമായ വായനയുമാണെന്ന് ചടങ്ങിൽ ഇന്ദ്രൻസ് വിതുമ്പലോടെ ഓർത്തെടുത്തു.


ഒരു തയ്യൽക്കടക്കാരനിൽ നിന്ന് വെള്ളിവെളിച്ചത്തിലേക്കുള്ള ദൂരം എളുപ്പമുള്ളതായിരുന്നില്ല. വേവലാതികളും വിയർപ്പും അവഗണനകളും നിറഞ്ഞതായിരുന്നു ആ വഴികൾ. പക്ഷേ, ഒപ്പം നടന്ന സാധാരണക്കാരായ മനുഷ്യരുടെ സ്നേഹവും വിശ്വസ്തതയുമാണ് എന്നെ മുന്നോട്ട് നയിച്ചത്. സത്യത്തിൽ ഈ ആത്മകഥ ഞാൻ എഴുതിയതാണെന്ന് പറയാൻ വയ്യ; ജീവിതം തന്നെ എന്നെക്കൊണ്ട് എഴുതിച്ചതാണ്" – ഇന്ദ്രൻസ് പറഞ്ഞു.


ഇതിൽ ഇന്ദ്രൻസില്ല, ഒരു നാടിന്റെ അനുഭവമുണ്ട്

പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സാഹിത്യകാരൻ എം. മുകുന്ദൻ നടൻ ഇന്ദ്രൻസിനെയും അദ്ദേഹത്തിന്റെ എഴുത്തിനെയും വാനോളം പുകഴ്ത്തി. സാധാരണ ആത്മകഥകൾ എഴുത്തുകാരന്റെ അഹന്തയെയും വലിപ്പത്തെയും വാനോളം ഉയർത്താനാണ് ശ്രമിക്കാറുള്ളതെങ്കിൽ, ഇന്ദ്രൻസിന്റെ പുസ്തകം തികച്ചും വ്യത്യസ്തമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.


ഞാൻ എന്ന അഹന്തയില്ലാതെ എഴുതിയ വിരളമായ പുസ്തകങ്ങളിലൊന്നാണിത്. കഥ വായിക്കുമ്പോൾ എഴുത്തുകാരൻ തന്നെ അതിൽ നിറഞ്ഞുനിൽക്കാറുണ്ട്. എന്നാൽ ഈ പുസ്തകത്തിൽ ഇന്ദ്രൻസില്ല; പൂർണ്ണമായും അദ്ദേഹത്തിന്റെ അടക്കവും ലാളിത്യവുമാണ് കാണാൻ കഴിയുന്നത്. ഇത് ഒരാളുടെ മാത്രം കഥയല്ല, ആ നാടിന്റെയും ഭാഷയുടെയും രാഷ്ട്രീയത്തിന്റെയും കൂടി ആഖ്യാനമാണ്" – എം. മുകുന്ദൻ പറഞ്ഞു.



indradhanussu

മായാത്ത കഥാപാത്രങ്ങളും പ്രണയവും

ചടങ്ങിൽ സംസാരിച്ച പ്രശസ്ത നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ, നോവലിൽ നിന്നും കഥയിൽ നിന്നും മലയാളത്തിന് അന്യമായിക്കൊണ്ടിരുന്ന ജീവിത ഗന്ധമുള്ള അനുഭവങ്ങൾ ഈ ആത്മകഥയിലൂടെ തിരികെ ലഭിച്ചതായി വ്യക്തമാക്കി. വയലാറിന്റെയും കണ്ണദാസന്റെയും വരികൾ പോലെ അത്രമേൽ അനുഭൂതി നൽകുന്ന ഒന്നാണ് ഇന്ദ്രൻസിന്റെ എഴുത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ചടങ്ങിൽ സന്നിഹിതയായ സംവിധായികയും തിരക്കഥാകൃത്തുമായ വർഷ വാസുദേവ്, തന്റെ ആദ്യ സിനിമയിലെ 'മാധവൻ മാഷ്' എന്ന പ്രിയപ്പെട്ട കഥാപാത്രത്തെ ഓർത്തെടുത്തു. ഇന്ദ്രൻസ് സാറിന്റെ അഭിനയത്തോടുള്ള ആത്മാർത്ഥതയും എളിമയും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. സാഹിത്യ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങ് വായനാപ്രേമികൾക്ക് വേറിട്ടൊരു അനുഭവമായി മാറി.


MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu