തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം അർധരാത്രി നടക്കുന്ന പശ്ചാത്തലത്തിൽ കായികപ്രേമികളായ വിദ്യാർത്ഥികളുടെ അഭ്യർത്ഥന പരിഗണിച്ച് സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾക്ക് നാളെ (ജൂലൈ 20 തിങ്കൾ) അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി അറിയിച്ചു.
അർധരാത്രിയിലെ ആവേശപ്പോരാട്ടം തത്സമയം കാണുന്ന വിദ്യാർത്ഥികൾക്ക് അടുത്ത ദിവസം രാവിലെ സ്കൂളുകളിൽ എത്തുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ പ്രത്യേക തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും ഈ അവധി ബാധകമായിരിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































