കടമ്പനാട്: ലഹരിയ്ക്കെതിരെ ഫിഫ ഫുട്ബോൾ ലഹരി ' എന്ന സന്ദേശമുയർത്തി
'ഫിഫ 'ഫുട്ബോൾതാര വരയരങ്ങും ' ലൈവ് ഫുട്ബോൾ പ്രശ്നോത്തരിയും കടമ്പനാട് കെ. ആർ. കെ. പി. എം. ബി. എച്ച്. എസ്. എസിൽ സംഘടിപ്പിച്ചു. പള്ളിക്കൂടം ടി. വി, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്, കെ. ആർ. കെ. പി. എം സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഫിഫ വേൾഡ് കപ്പ് ആവേശത്തിലൂടെ ' ലഹരിക്കെതിരെ ഫിഫ വേൾഡ് കപ്പ് ലഹരി ' സംസ്ഥാനതല ഉദ്ഘാടനം അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി ലയണൽ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയുമടക്കമുള്ള ഒരു ഡസനിലേറെ ഫുട്ബോൾ താരങ്ങളുടെ അതിവേഗരേഖാചിത്രം വരച്ചുകൊണ്ട് നിർവഹിച്ചു. ലൈവ് ക്വിസ് പ്രോഗ്രാമിൽ പതിനായിരത്തിലേറെ രൂപയുടെ ഓൺ ദ സ്പോട്ട് സമ്മാനങ്ങളാണു കുട്ടികൾക്ക് ലഭിച്ചത്.
ലഹരിക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പള്ളിക്കൂടം ടിവിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
സ്കൂൾ മാനേജർ ശ്രീലക്ഷ്മി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പള്ളിക്കൂടം ടി. വി മാനേജിംഗ് ഡയറക്ടർ എൽ. സുഗതൻ, പ്രിൻസിപ്പൽ ജയശ്രീ, ഹെഡ്മാസ്റ്റർ എം. അനീഷ്, ഷാലു തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































