ജൂഡിന്റെ ഇരട്ട ഗോൾ; നോർവേയെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ

ജൂഡിന്റെ ഇരട്ട ഗോൾ; നോർവേയെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ
ജൂഡിന്റെ ഇരട്ട ഗോൾ; നോർവേയെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ
Share  
എഴുത്ത്

News desk

2026 Jul 12, 07:19 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നോർവേയെ തകർത്ത് ഇംഗ്ലണ്ട് സെമിഫൈനലിൽ പ്രവേശിച്ചു. തകർപ്പൻ ഫോം തുടരുന്ന ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇരട്ട ഗോളുകളാണ് ത്രീ ലയൺസിനെ വിജയത്തിലേക്ക് നയിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിലാണ് ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചത്. സെമിയിൽ അർജന്റീന-സ്വിറ്റ്സർലാൻഡ് മത്സരത്തിലെ വിജയികളെയായിരിക്കും ഇംഗ്ലണ്ട് നേരിടുക.


​മത്സരത്തിന്റെ 36-ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡറപ്പിലൂടെ നോർവേയാണ് ആദ്യം മുന്നിലെത്തിയത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌നിൽ നിന്ന് പന്ത് തട്ടിയെടുത്ത ബെർഗിന്റെ നീക്കമാണ് ഈ ഗോളിന് വഴിയൊരുക്കിയത്. തുടർന്ന് പന്ത് ലഭിച്ച മാർട്ടിൻ ഒഡെഗാർഡ് ബോക്‌സിന്റെ ഇടതു ഭാഗത്തുണ്ടായിരുന്ന ഷെൽഡറപ്പിന് പാസ് നൽകുകയും താരം അത് ലക്ഷ്യത്തിലെത്തിക്കുകയുമായിരുന്നു. ബെർഗ് തന്നെ ഫൗൾ ചെയ്‌തെന്ന് കെയ്ൻ വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിക്കുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ ആക്രമണം ശക്തമാക്കിയ ഇംഗ്ലണ്ട് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+2) ഗോൾ മടക്കി. ആന്തണി ഗോർഡൻ നൽകിയ മനോഹരമായ ക്രോസ് വലയിലെത്തിച്ച് ജൂഡ് ബെല്ലിങ്‌ഹാം ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു.


​രണ്ടാം പകുതിയിൽ ബെല്ലിങ്ങാമിന്റെ പാസിൽ നിന്ന് ഹാരി കെയ്ൻ ഒരു ലോബിലൂടെ നോർവേ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 55-ാം മിനിറ്റിൽ നോർവേയുടെ ടോർബോൺ ഹെഗ്ഗെം ഇംഗ്ലിഷ് വല ചലിപ്പിച്ചെങ്കിലും വാർ (VAR) പരിശോധനയ്ക്ക് ശേഷം റഫറി ഗോൾ നിഷേധിക്കുകയായിരുന്നു. നിശ്ചിത സമയത്ത് കളി 1-1 എന്ന നിലയിലായതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ, 93-ാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയ ഗോൾ പിറന്നത്. മോർഗാൻ ഉതിർത്ത ശക്തമായ കിക്ക് നോർവേ ഗോൾകീപ്പർ നൈലാൻഡ് തടുത്തിട്ടെങ്കിലും, റീബൗണ്ടായി വന്ന പന്ത് ബെല്ലിങ്ഹാം കൃത്യമായി വലയിലേക്ക് തട്ടിയിടുകയായിരുന്നു. ഈ ലോകകപ്പിൽ താരത്തിന്റെ ആറാം ഗോളാണിത്.

MANNAN
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
kuttikkoora

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n