പ്രശസ്ത വയലിനിസ്റ്റും ഗായകനുമായ പി. കനകരാജിന് ജാനകിയമ്മയെ മറക്കാനാവില്ല.
1976 ൽ തലശ്ശേരി ബി.ഇ.എം.പി. ഹൈസ്കൂൾ അങ്കണത്തിൽ നടന്ന ഗാനമേളയിൽ ആദ്യമായി നേരിൽ കേട്ട ആ കിളിനാദംഅക്ഷരാർത്ഥ ത്തിൽ കനകരാജിന്റെ ഹൃദയംകവരുകയായിരുന്നു. സിന്ദൂരം എന്ന സിനിമയിൽ തലശ്ശേരി ക്കാരനായ എ.ടി.ഉമ്മറിന്റെ 'സിന്ദൂര പുഷ്പ വന ചകോര ശീത പൈങ്കിളി 'എന്ന് തുടങ്ങുന്ന സങ്കടരാശിയിലുള്ള ഗാനം കേട്ടവരാരും അവരെ മറക്കില്ല തന്നെ.
പിന്നീട് മംഗലാപുരം ടൗൺഹാളിൽ നടന്ന തെന്നിന്ത്യൻ ഗായകരുടെ പരിപാടിയിൽ ഗസ്റ്റായി ഭർത്താവിനൊപ്പമെത്തിയ ജാനകിയമ്മ സദസ്സി ലിരിക്കുന്നത് വേദിയിൽ വെച്ച് വയലിൻ വായിക്കുകയായിരുന്ന കനകരാജ് കണ്ടിരുന്നു.
പരിപാടിക്കിടെ സ്റ്റേജിലേക്ക് കയറി വന്ന അവർ പാടിയ തെലുങ്ക് ഗാനത്തി ന് വയലിൻ വായിക്കാനുള്ള ഭാഗ്യവും കനകരാജിന് വീണുകിട്ടി.
തലശ്ശേരിക്കാർ നിർമ്മിച്ച സിനിമയിൽ ജാനകിയമ്മ പാടിയ മാനസസാരസ മലർമഞ്ജരിയിൽ എന്ന് തുടങ്ങുന്ന ഗാനം ഇന്നാട്ടു ക്കാർ ഇന്നുംചുണ്ടിൽ കൊണ്ടു നടക്കുന്ന ഗാനമാണ്.
ബാബുരാജിന്റെ ഓർമ്മയ്ക്കായി കോഴിക്കാട് വെസ്റ്റ് ഹില്ലിൽ നടന്ന സംഗീത സായാഹ്നത്തിൽ ജാനകിയമ്മ പാടിയ ബാബുരാജിന്റെ ഹൃദ യാർദ്രമായ ഗാനങ്ങൾ പ്രേക്ഷകരുടെ കണ്ണ് നനയിച്ചത് കനകരാജ് ഇന്നും ഓർക്കുന്നു.
80 കളിലെ പൊലീസ് ഓർക്കസ്ട്രയിൽ വിദ്യാധരൻ എന്ന പൊലീസുകാരൻ സ്ഥിരമായി ജാനകിയമ്മയുടെ സ്ത്രൈണ ശബ്ദത്തിൽ പാടിയിരുന്നത് ഇന്നും മങ്ങാതെ മായാതെ കനകരാജിന്റെ കണ്ണിലും കാതിലുമുണ്ട്.
അക്കാലത്തെ ഒട്ടുമിക്ക ഓർക്കസ്ട്രകളിലും ജാനകിയമ്മയുടെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടിയിരുന്നത് മാപ്പിള പാട്ടുകാരി ശൈലജ യായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ സൂപ്പർ ഹിറ്റായ ജാനകിയമ്മയുടെ പാട്ടുക ളത്രയും ഇന്നും തലശ്ശേരി ക്കാർക്ക് പ്രിയതരം.
തലശ്ശേരിയിലും മാഹി യിലുമൊക്കെ ഒട്ടേറെ ഫാൻസുകളും ജാനകിയമ്മയ്ക്കുണ്ടായിരുന്നു. അവരുടെ പാട്ടുകളൊഴിച്ചു നിർത്തിയുള്ള ഒരു ഗാനമേള പോലും ഉണ്ടായിരുന്നില്ലെന്ന് വയലിനിസ്റ്റ് കനകരാജ്‌പറയുന്നു.
https://www.youtube.com/shorts/8Cy4CJrBXio
വിജയോത്സവം, 2026-സംഘടിപ്പിച്ചു.
ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് ആഭിമുഖ്യത്തിൽ പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് 'വിജയോത്സവം, 2026-സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ശബ്ന പരിപാടി ഉത്ഘാടനം ചെയ്തു. ധർമ്മടം ബാങ്ക് പ്രസിഡണ്ട് ടി. അനിൽ അദ്ധ്യക്ഷത വഹിച്ചു. SSLC നൂറ് ശതമാനം വിജയം നേടിയ പാലയാട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിനെയും കണ്ണൂർ സർവ്വകലാശാല സാമ്പത്തിക ശാസ്ത്രം റാങ്ക് ജേതാവ് മുഫ്സിന നസ്‌ലയെയും ചടങ്ങിൽ അനുമോദിച്ചു. വിദ്യാർത്ഥികൾക്കുള്ള മെമൻ്റോവും ക്യാഷ് അവാർഡും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിതരണം ചെയ്തു. ധർമ്മടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. നാരായണൻ, സഹകരണ സംഘം അസിസ്‌റ്റൻ്റ് ഡയറക്ടർ പ്രജിത്ത് ഭാസ്‌ക്കർ, പാലയാട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂൾ പി.ടി. എ. പ്രസിഡണ്ട് എ.ടി രതീശൻ , അഭിനേഷ് പണിക്കൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. ബാങ്ക് സെക്രട്ടറി ദിലീപ് വേണാടൻ സ്വാഗതവും എൻ.കെ. ബിജോയ് നന്ദിയും പറഞ്ഞു
ചിത്രവിവരണം: വിദ്യാർത്ഥികൾക്കുള്ള മെമൻ്റോവും ക്യാഷ് അവാർഡും വിതരണം ചെയ്യുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































