ഇതൾ വിരിയുകയാണ് കെ.പി. കുമാരന്റെ സിനിമാ ലോകം :ചാലക്കര പുരുഷു

ഇതൾ വിരിയുകയാണ് കെ.പി. കുമാരന്റെ സിനിമാ ലോകം :ചാലക്കര പുരുഷു
ഇതൾ വിരിയുകയാണ് കെ.പി. കുമാരന്റെ സിനിമാ ലോകം :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jul 10, 10:33 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മലയാള സിനിമയ്ക്ക്നൂതനമായ ഭാവുകത്വവും. കലാമൂല്യവും പകർന്നേകിയതാണ് കൂത്തുപറമ്പുകാരൻ കെ.പി. കുമാരന്റെ സിനിമാ ലോകം.

ഇന്ന് (ശനിയാഴ്ച‌) വൈകുന്നേരം 4 മണിക്ക് കുത്തുപറമ്പ് നഗരസഭയുടെ വി കെ സി ഹാളിൽ വി .കെ .സനോജ് എം എൽ എ ക്ക് പുസ്‌തകം നൽകി കൊണ്ട് വിഖ്യാത എഴുത്തുകാരൻ എം മുകുന്ദൻ പ്രകാശനം നിർവ്വഹിക്കും. . വി കെ ജോസഫ് പുസ്‌തകം അവലോകനം ചെയ്യും. ആയിരം പൂർണ്ണ ചന്ദ്രൻമാരെ കണ്ട കെ.പി. കുമാരൻ മലയാള സിനിമ ആദിമദ്ധ്യാന്തം തൊട്ടറിഞ്ഞ കലാകാരനാണ്.

ജെ സി ദാനിയേൽ പുരസ്കാര ജേതാവ് കൂടിയായ കെ പി കുമാരന്റെ ജീവിതവും സിനിമയും അനാവരണം ചെയുന്ന അപൂർവ രചനയാണ് ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ എഴുതി ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'കെ പി കുമാരൻ കലയും ജീവിതവും എന്ന ഗ്രന്ഥം. സ്വദേശിയായ കെ പി കുമാരൻ ആദ്യം സംവിധാനം ചെയ്ത ദെ റോക്ക് എന്ന ഷോര്ട്ട് ഫിലിം സ്വാതന്ത്യ്രത്തിന്റെ ഇരുപത്തി അഞ്ചാം വാർഷികത്തിൽ ദേശീയ പുരസ്കാരംനേടിയിരുന്നു

എൺപതിനാലാം വയസ്സിൽ സംവിധാനം ചെയ്‌ത കുമാരനാശാന്റെ ജീവിതം ആസ്പ‌ദമാക്കിയുള്ള 'ഗ്രാമവൃക്ഷത്തിലെ കുയിൽ, ഉൾപ്പെടെ ചുരുക്കം സിനിമകളാണ് സംവിധാനവും നിർമാണവും നിർവഹിച്ചതെ ങ്കിലും, എല്ലാ സിനിമകളും സാമൂഹ്യവും സ്ത്രീപക്ഷവുമായ നിലപാട് ഉയർത്തി പിടിക്കുന്നതാണ്, ആകാശ ഗോപുരം. കാട്ടിലെ പാട്ട്. രുഗ്മിണി. നേരം പുലരുമ്പോൾ . അതിഥി തുടങ്ങിയ സിനിമകളുടെ സംവിധാനം പ്രകടമാക്കുന്നത് തന്റെ പതിത പക്ഷ നിലപാട് ഉയർത്തിപിടിച്ചു കൊണ്ട് എങ്ങിനെ കലാമൂല്യമുള്ള സിനിമ എടുക്കാം എന്നാണ്.

സ്വയംവരം എന്ന അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സിനിമ യുടെ തിരക്കഥ കെ പി കുമാരനൊപ്പമാണ് നിർവഹിച്ചത്. എന്നിട്ടും സിനിമയുടെ ടൈറ്റിലിൽ തിരക്കഥ : അടൂർ ഗോപാലകൃഷ്‌ണൻ, കുമാരൻ എന്ന് മാത്രം രേഖപെടുത്തിയതിലെ അനൗചിത്യം ഈ പുസ്ത‌ത്തിൽ ചോദ്യം ചെയ്യുന്നുണ്ട്.മാത്രമല്ല ഒരു ഇന്റർവ്യൂ വിൽ കുമാരൻ ഏതെങ്കിലും ഫിലിം ഇന്സ്ടിട്യൂട്ടിൽ പഠിച്ചിട്ടുണ്ടോ എന്ന് അടൂർ ചോദിക്കുന്നുണ്ട്. അവിടെ പഠിക്കാത്തവർക്കു മികച്ച സിനിമ എടുക്കാൻ ആവില്ല എന്ന മുൻവിധി ആർക്കാണ് ഭൂഷണമാവുക.ഇന്സ്ടിട്യൂട്ടിൽ പഠിച്ചവരെല്ലാം നല്ല സിനിമ

എടുത്തവരാണോ എന്ന ചോദ്യവും ഈ പുസ്‌തകത്തിൽ ഉയർത്തുന്നുണ്ട്.

പല സന്ദര്‌ഭങ്ങളിലായി മാറ്റി നിർത്തപ്പെട്ടെങ്കിലും എല്ലാം സഹിച്ച് നാടക പ്രവർത്തനത്തിലൂടെ തുടങ്ങിയ തന്റെ സർഗ്ഗത്മക പ്രവർത്തനം ധീരമായി സിനിമാ മേഖലയിലും തുടരാൻ കഴിഞ്ഞത് കൊണ്ടാണ് 2021 ൽ കേരളം ജെ സി ദാനിയേൽ പുരസ്കാരം നൽകി ആദരിച്ചത്.

കെ എസ് അർ ടി സി യിൽ ജോലി ആരംഭിച്ചു. പിന്നീട് എൽ ഐ സി യിലും ജോലി ചെയ്ത അദ്ദേഹം മികച്ച ട്രേഡ് യൂണിയൻ പ്രവർത്തകനും നേതാവും ആയിരുന്നു.. തൃശൂരിൽ ജോലി ചെയ്യുമ്പോൾ അഴീക്കോടൻ രാഘവൻ ഉൾപ്പെടെയുള്ള നേതാക്കന്മാരെ പരിചയമുണ്ടായിരുന്ന കാര്യം അദ്ദേഹം ഓർക്കുന്നുണ്ട്.

കുത്തുപറമ്പ് നഗര സഭയുടെ സംസ്കാര വർക്കിങ് ഗ്രൂപ്പ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ലളിതകലാ അക്കാഡമി മുൻ സെക്രട്ടറി ആയിരുന്ന പൊന്ന്യം ചന്ദ്രന്റെ പന്ത്രണ്ടാമത് പുസ്‌തകമാണ് കെ പി കുമാരൻ്റെ സിനിമയെ കുറിച്ചുള്ളത്

latest_1783703541

ജൻമദിനത്തിൽ മെഗാ രക്തദാന ക്യാമ്പുമായി മാഹി എം.എൽ.എ

മാഹി: ജൻമദിനം സന്നദ്ധ രക്തദാന സന്ദേശവുമായി ആചരിക്കാൻ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ. ജൂലൈ 15-ന് മാഹി മേരി മാതാ ഓഡിറ്റോറിയത്തിൽ മെഗാ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എം.എൽ.എ തന്നെ രക്തദാനം ചെയ്ത് ക്യാമ്പിന് തുടക്കം കുറിക്കും.

ബ്ലഡ് ഡോണേഴ്സ് കേരളയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൂടുതൽ യുവാക്കളെ സന്നദ്ധ രക്തദാന രംഗത്തേക്ക് ആകർഷിക്കുക, രക്തബാങ്കുകളിൽ ആവശ്യമായ രക്തശേഖരം ഉറപ്പാക്കുക, മാഹി നിയോജക മണ്ഡലത്തെ സന്നദ്ധ രക്തദാന രംഗത്ത് മാതൃകയാക്കുക എന്നിവയാണ് ക്യാമ്പിന്റെ ലക്ഷ്യം.

വിദ്യാർത്ഥിയായിരിക്കെ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജിൽനിന്ന് രക്തദാനം ആരംഭിച്ച ടി. അശോക് കുമാർ, വർഷങ്ങളായി സന്നദ്ധ രക്തദാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയാണ്. ജനപ്രതിനിധിയായ ശേഷവും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ജൻമദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

എം.എൽ.എയുടെ പ്രഖ്യാപനത്തെ ബ്ലഡ് ഡോണേഴ്സ് കേരള സ്വാഗതം ചെയ്തു. രക്തം ആവശ്യമായി വരുന്ന സമയത്ത് ദാതാക്കളെ അന്വേഷിക്കുന്ന സാഹചര്യം ഒഴിവാക്കാൻ രക്തബാങ്കുകളിൽ മതിയായ ശേഖരം നിലനിർത്തേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും സംഘടന നേതാക്കൾ പറഞ്ഞു.


ചിത്ര വിവരണം: രക്തദാനസേനാംഗങ്ങൾ എം.എൽ.എ അഡ്വ: ടി. അശോക് കുമാറിനൊപ്പം.

capture_1783703289

കോളേജ് ഓഫ് നഴ്‌സിംഗ് 'ഫുട്ബോൾ ഫിയസ്റ്റ 2026' സംഘടിപ്പിച്ചു

തലശ്ശേരി: കോളേജ് ഓഫ് നഴ്‌സിംഗ് തലശ്ശേരിയിലെ എൻ.എസ്.എസ് യൂണിറ്റ്, എസ്.എൻ.എ, കോളേജ് യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഫുട്ബാൾ ഫിയസ്റ്റ - 2026 സംഘടിപ്പിച്ചു. . കിക്ക് ദ മോൾ , നോട്ട് ദ ഹാബിറ്റ്" എന്ന സന്ദേശമുയർത്തി യുവജനങ്ങളിൽ കായിക മനോഭാവവും ലഹരിവിരുദ്ധ ബോധവത്കരണവും വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് ഡോ.എം. നന്ദഗോപൻ ഉദ്ഘാടനം ചെയ്തു. ആദ്യ കിക്ക് നിർവഹിച്ച് അദ്ദേഹം ഫുട്ബോൾ ഫിയസ്റ്റയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. പ്രിൻസിപ്പൽ ഡോ. സ്വപ്ന ജോസ് അധ്യക്ഷത വഹിച്ചു.

കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ മാനേജിങ് ഡയറക്ടർ സി.മോഹനൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.വേലായുധൻ വൈസ് പ്രിൻസിപ്പൽ പി.വി. സജന , കോളേജ് യൂണിയൻ അഡ്വൈസർ ശ്രുതി, എസ്.എൻ.എ അഡ്വൈസർ ഷെറിംഗ് പോൾ സംസാരിച്ചു.

 വിദ്യാർഥികളുടെ യൂണിറ്റി ബോൾ ഒപ്പുശേഖരണം, ഫുട്ബോൾ ക്വിസ്, ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ നൃത്താവിഷ്കാരം എന്നിവ നടന്നു. തുടർന്ന് കോളേജ് ഗ്രൗണ്ടിൽ സൗഹൃദ ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു.


ചിത്രവിവരണം:തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് ഡോ.എം. നന്ദഗോപൻ ഉദ്ഘാടനം ചെയ്യുന്നു.

ഒ.ആബു അനുസ്മരണവും അവാർഡ് സമർപ്പണവും 14 ന്


തലശ്ശേരി: തലശ്ശേരി മാപ്പിള കലാ കേന്ദ്രം വർഷം തോറും നടത്തി വരുന്ന, വിശ്രുത ഗ്രന്ഥകാരനും മാപ്പിളപ്പാട്ടു രചയിതാവുമായിരുന്ന ഒ.ആബു സാഹിബിൻ്റെ 46-ാംമത് അനുസ്മരണവും പതിനേഴാമത് ഒ.ആബു സ്മാരക അവാർഡു സമർപ്പണവും ജൂലയ് 14ന് നടക്കും. മാപ്പിളപ്പാട്ട് ഗവേഷകനും രചയിതാവുമായ അബ്ദുൽ ഖാദർ വിൽ റോഡിക്കാണ് അവാർഡ്.

   തലശ്ശേരി പഴയ ബസ്സ്റ്റാൻ്റ് പാർക്കോ റസിഡൻസിയിൽ നടക്കുന്ന ചടങ്ങ് കാരായി രാജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് പ്രൊഫ. എ.പി.സുബൈർ അധ്യക്ഷത വഹിക്കും. മാപ്പിളപ്പാട്ട് ഗവേഷകൻ കെ.അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തും.

 അഡ്വ.എം.വി.മുഹമ്മദ് സലീം, ടി.കെ.ഡി. മുഴപ്പിലങ്ങാട്, മമ്പറം ദിവാകരൻ, സമീർ ധർമ്മടം, പി.എം.അഷറഫ്, കെ.ശിവദാസൻ, സൈറമുഹമ്മദ്, എ.കെ.ഇബ്രാഹിം, ബക്കർ തോട്ടുമ്മൽ, ഉസ്മാൻ പി. വടക്കുമ്പാട്, ജാഫർ ജാസ്സ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് തലശ്ശേരി ജാസ്സ് മ്യൂസിക്സിൻ്റെ ഗാന വിരുന്നും അരങ്ങേറും.

മാങ്ങോട്ടും കാവിൽ കാർത്തിക വിളക്ക് ഇന്ന്

 ന്യൂമാഹി : ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് 11 ന് ശനിയാഴ്ച നടക്കും.കാലത്ത് 6 മണി മുതൽ വൈകിട്ട് 6 വരെ അഖണ്ഡനാമജപം, വൈകിട്ട് 6.15ന് ദീപാരാധന,നെയ് വിളക്ക് സമർപ്പണം, ഭജന പൂമൂടൽ അത്താഴപൂജ .

whatsapp-image-2026-07-10-at-8.53.58-pm

സാവിത്രി നിര്യാതയായി

ന്യൂമാഹി:പൊതുവാച്ചേരി ഈസ്റ്റ് യു .പി സ്‌കൂളിന് സമീപം കുഞ്ഞിപ്പറ മ്പത്ത് സാവിത്രി (82) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: വിനോദിനി,. വിവേക് (ഹെയർ സ്റ്റൈൽ, പള്ളൂർ), വിനിത. മരുമക്കൾ: രാജൻ, പരേതരായ ബിന്ദു, രാജൻ. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

m-n-karassery--revir=ed-for-lahari
pururushu
lakshmi-nayr
rubiposter
shalini-poster_1783590570
bhagya-posre-thoofan
ado-riji-ji-nayar
benni_1783687583
sreeni
nishanth-thoofan
sathyan
k-k-rem-mla-poter
kknkurupp
aysha-ummer
kunjikr_1783454498
aanandkumar-parambath
imam
shahull
MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N