അവിശ്വസനീയ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ

അവിശ്വസനീയ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ
അവിശ്വസനീയ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ
Share  
എഴുത്ത്

News desk

2026 Jul 08, 09:24 AM
kkn
RUBI
mn
sh
ash
m
KKN
NANU
REMA
MN
S
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
kunh

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെതിരെ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം മൂന്നു ഗോളുകൾ അവിശ്വസനീയമാംവിധം തിരിച്ചടിച്ച് അർജന്റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. കളിയുടെ അവസാന 12 മിനിറ്റുകൾക്കിടെയാണ് അർജന്റീനയുടെ കളി മാറ്റിക്കുറിച്ച മൂന്ന് ഗോളുകളും പിറന്നത്. ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസ്സി, എൻസോ ഫെർണാണ്ടസ് എന്നിവരാണ് അർജന്റീനയ്ക്കായി ഈ ആവേശ ജയം സമ്മാനിച്ചത്. മൽസരത്തിന്റെ 14-ാം മിനിറ്റിൽ യാസെർ ഇബ്രാഹിം നേടിയ ഗോളിലൂടെയാണ് ഈജിപ്ത് ആദ്യം മുന്നിലെത്തിയത്. ബോക്സിന് പുറത്തുനിന്ന് മർവാൻ അറ്റിയ നൽകിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽനിന്ന് യാസർ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. തിരിച്ചടിക്കാൻ കിണഞ്ഞുപരിശ്രമിച്ച അർജന്റീനയ്ക്ക് മുന്നിൽ ശക്തമായ പ്രതിരോധക്കോട്ട കെട്ടിയ ഈജിപ്ത്, 67-ാം മിനിറ്റിൽ മുസ്തഫ സിക്കോയിലൂടെ രണ്ടാം ഗോളും നേടി മെസ്സിപ്പടയെ കൂടുതൽ പ്രതിരോധത്തിലാഴ്ത്തി.


​എന്നാൽ കളിയുടെ അവസാന ഘട്ടത്തിൽ ശക്തമായി ഇരച്ചുകയറിയ അർജന്റീന തുടരെ മൂന്ന് തവണയാണ് ഈജിപ്ഷ്യൻ വല കുലുക്കിയത്. 79-ാം മിനിറ്റിൽ ബോക്‌സിന് പുറത്തുനിന്ന് മെസ്സി ഉയർത്തി നൽകിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽ നിന്ന ക്രിസ്റ്റ്യൻ റൊമേറോ ഹെഡ് ചെയ്ത് അർജന്റീനയുടെ ആദ്യ ഗോൾ നേടി. നാല് മിനിറ്റ് കഴിഞ്ഞപ്പോൾ അർജന്റീനയുടെ സമനില ഗോളുമെത്തി. ബോക്‌സിനകത്തുവെച്ച് ഈജിപ്ത് ഡിഫൻഡർമാരെ വെട്ടിച്ച് സഹതാരങ്ങൾ നൽകിയ പാസുകൾക്കിടെ പന്ത് കാലിൽ ലഭിച്ച ലയണൽ മെസ്സി മികച്ചൊരു ഷോട്ടിലൂടെ വല കുലുക്കുകയായിരുന്നു. ഈ ലോകകപ്പിൽ മെസ്സിയുടെ എട്ടാമത്തെയും ലോകകപ്പ് കരിയറിലെ ആകെ 21-ാമത്തെയും ഗോളായിരുന്നു ഇത്. പിന്നാലെ എൻസോ ഫെർണാണ്ടസും ലക്ഷ്യം കണ്ടതോടെ രണ്ടു ഗോളിന്റെ കടം വീട്ടി അർജന്റീന ക്വാർട്ടറിലേക്ക് തകർപ്പൻ എൻട്രി ഉറപ്പാക്കി.

MANNAN
NISHANTH
b
ayur
ayur
ayur
ayur
MN
VASTHU
NISHANTH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles