വിതുമ്പിക്കരഞ്ഞ് ക്രിസ്റ്റ്യാനോ; ലോകകിരീടമില്ലാതെ ഇതിഹാസത്തിന്റെ മടക്കം

വിതുമ്പിക്കരഞ്ഞ് ക്രിസ്റ്റ്യാനോ; ലോകകിരീടമില്ലാതെ ഇതിഹാസത്തിന്റെ മടക്കം
വിതുമ്പിക്കരഞ്ഞ് ക്രിസ്റ്റ്യാനോ; ലോകകിരീടമില്ലാതെ ഇതിഹാസത്തിന്റെ മടക്കം
Share  
എഴുത്ത്

News desk

2026 Jul 07, 09:32 AM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN

പ്രായത്തെപ്പോലും അപ്രസക്തമാക്കിയ കാൽപന്ത് ലോകത്തെ ആ മഹാത്ഭുതത്തിന്റെ 'ലാസ്റ്റ് ഡാൻസ്' കണ്ണീരോടെ അവസാനിച്ചു. ഒരു സബ്സ്റ്റിറ്റ്യൂഷനും തിരിച്ചുവിളിക്കാനാകാത്ത ഡഗ് ഔട്ടിലേക്ക്, പൊട്ടിക്കരഞ്ഞുകൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ അവസാന ലോകകപ്പ് വേദിയിൽ നിന്നും മടങ്ങിയത്. ഫുട്ബോൾ മൈതാനങ്ങളിൽ ഒൻപതാം നമ്പറിനേക്കാളും പത്താം നമ്പറിനേക്കാളും 'സിആർ 7' (CR7) എന്ന ഏഴാം നമ്പറിനെ നെഞ്ചേറ്റിയ കോടിക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയായിരുന്നു ആ വിടവാങ്ങൽ.


​ഗോൾനേട്ടങ്ങൾക്ക് ശേഷം മൈതാനത്തിന്റെ കോർണറിലേക്ക് ഓടിയെത്തി, വായുവിൽ ഉയർന്നുചാടി കൈകൾ വിരിച്ചു വെച്ചുള്ള റൊണാൾഡോയുടെ ആ ട്രേഡ് മാർക്ക് ആഘോഷം ലോകമെമ്പാടും പ്രശസ്തമാണ്. "സു..." (Siuuu) എന്നൊരു വൻ മുഴക്കത്തോടെ ആരാധകർ ഏറ്റെടുക്കുന്ന ആ ആഘോഷത്തെക്കുറിച്ച് 2023-ൽ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, "ഞാനത് നേടി" എന്നാണ് അതിന്റെ അർത്ഥമെന്നായിരുന്നു റൊണാൾഡോയുടെ മറുപടി. അഞ്ച് ബലോൻ ഡി ഓർ പുരസ്കാരങ്ങൾ, യൂറോ കപ്പ് കിരീടം, പ്രീമിയർ ലീഗ്, ലാ ലിഗ, ഇറ്റാലിയൻ ലീഗ്, ഒടുവിൽ സൗദി പ്രോ ലീഗ് എന്നിവയിലെല്ലാം റോണോ വിസ്മയങ്ങൾ തീർത്തു. എന്നാൽ തന്റെ ആറാമത്തെ ലോകകപ്പിലും ആ കനകക്കിരീടം മാത്രം അദ്ദേഹത്തിന് അകന്നു നിന്നു.


​2006-ൽ തുടങ്ങിയതാണ് റൊണാൾഡോയുടെ ലോകകപ്പ് യാത്രകൾ. ആ വർഷം പോർച്ചുഗൽ സെമിഫൈനലിൽ എത്തിയതായിരുന്നു ലോകകപ്പിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. പിന്നീട് 2010-ൽ പ്രീ ക്വാർട്ടറിലും, 2014-ൽ ഗ്രൂപ്പ് സ്റ്റേജിലും, 2018-ൽ പ്രീ ക്വാർട്ടറിലും, 2022-ൽ ക്വാർട്ടറിലും പോർച്ചുഗലിന്റെ സ്വപ്നങ്ങൾ പൊലിഞ്ഞു. എങ്കിലും തുടർച്ചയായ ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരൻ, ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച പോർച്ചുഗീസ് താരം, ലോകകപ്പിൽ ഗോൾ നേടുന്ന പ്രായം കൂടിയ രണ്ടാമത്തെ കളിക്കാരൻ തുടങ്ങി ചരിത്രത്താളുകളിൽ കുറിച്ചുവെക്കാൻ നേട്ടങ്ങളേറെയാണ്. ദീർഘചതുരക്കട്ടയെ കാലങ്ങളോളം ത്രസിപ്പിച്ച ആ ഇതിഹാസത്തിന്റെ കളിമുറ്റത്തുനിന്നുള്ള മടക്കത്തിലും, ഫുട്ബോൾ ലോകത്ത് ഒരു വലിയ "സൂ..." മുഴക്കം എന്നും അവശേഷിക്കുക തന്നെ ചെയ്യും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

BHK