ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; ബ്രസീലിനായി നേടിയത് 80 ഗോളുകൾ

ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; ബ്രസീലിനായി നേടിയത് 80 ഗോളുകൾ
ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; ബ്രസീലിനായി നേടിയത് 80 ഗോളുകൾ
Share  
എഴുത്ത്

News desk

2026 Jul 06, 08:15 AM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN

ലോകകപ്പ് പ്രീക്വാർട്ടറിൽ നോർവെയോടേറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നോർവെക്കെതിരെയുള്ള നിർണായക മത്സരത്തിൽ പെനാൽറ്റിയിലൂടെ ബ്രസീലിന്റെ ഏക ഗോൾ നേടിയത് നെയ്മറായിരുന്നു. മത്സരശേഷം അതീവ ദുഃഖിതനായി കണ്ണീരോടെയാണ് താരം കളിക്കളം വിട്ടത്. "പരമാവധി ശ്രമിച്ചു, എല്ലാം തുടങ്ങിയതും അവസാനിച്ചതും ഇതേ സ്റ്റേഡിയത്തിൽ, ഇറ്റ്സ് നൗ ഓവർ" എന്ന വികാരാധീനമായ കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു കാനറികളുടെ പത്താം നമ്പർ സുൽത്താന്റെ വിടപറച്ചിൽ.


​ബ്രസീലിന് വേണ്ടി ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡുമായാണ് നെയ്മർ മടങ്ങുന്നത്. രാജ്യത്തിനായി കളിച്ച 139 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. കരിയറിനെ വേട്ടയാടിയ പരിക്ക് കാരണം ദീർഘകാലം വിട്ടുനിന്ന നെയ്മർ, രണ്ട് വർഷത്തിനും എട്ട് മാസത്തിനും ശേഷമാണ് ഇത്തവണ ബ്രസീൽ ടീമിലേക്ക് തിരിച്ചെത്തിയത്. ഈ ലോകകപ്പിലെ രണ്ട് മത്സരങ്ങളിലും പകരക്കാരനായാണ് താരം മൈതാനത്തിറങ്ങിയത്.


​2010ൽ ബ്രസീൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച നെയ്മർ നാല് ലോകകപ്പുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. 2016ൽ റിയോ ഒളിമ്പിക്സിൽ ബ്രസീലിന് ചരിത്രത്തിലാദ്യമായി സ്വർണ്ണമെഡൽ നേടിക്കൊടുത്ത നെയ്മർ, 2012 ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്നതിലും നിർണായക പങ്കുവഹിച്ചിരുന്നു. സുൽത്താന്റെ വിരമിക്കൽ പ്രഖ്യാപനം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

BHK