ക്രിക്കറ്റിന്റെ മക്കയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്ട്രേലിയ; വനിതാ ടി20 ലോകകപ്പില്‍ ഏഴാം കിരീടം

ക്രിക്കറ്റിന്റെ മക്കയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്ട്രേലിയ; വനിതാ ടി20 ലോകകപ്പില്‍ ഏഴാം കിരീടം
ക്രിക്കറ്റിന്റെ മക്കയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്ട്രേലിയ; വനിതാ ടി20 ലോകകപ്പില്‍ ഏഴാം കിരീടം
Share  
എഴുത്ത്

News desk

2026 Jul 06, 08:13 AM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN

ലണ്ടൻ: വനിതാ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയക്ക് ഏഴാം ലോകകിരീടം. ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലണ്ടനിലെ ലോര്‍ഡ്സില്‍ നടന്ന ആവേശകരമായ കലാശപ്പോരില്‍, ആതിഥേയരായ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഓസ്ട്രേലിയൻ വനിതകൾ കിരീടമുയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം, ബെത് മൂണിയുടെ അര്‍ധസെഞ്ചുറിയുടെയും ഫോബെ ലിച്ചിഫീല്‍ഡിന്റെ തകർപ്പൻ ബാറ്റിംഗിന്റെയും കരുത്തിൽ 17.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു.


​ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തകർച്ച നേരിട്ടെങ്കിലും ക്യാപ്റ്റൻ നാറ്റ് സ്കൈവര്‍ ബ്രന്തിന്റെ അര്‍ധസെഞ്ചുറിയും (53 പന്തില്‍ 58*) ഫ്രെയ കെംപിന്റെ (28 പന്തില്‍ 44) പോരാട്ടവീര്യവുമാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ആലീസെ ക്യാപ്സെ 23 റൺസെടുത്തു. ഓസ്ട്രേലിയക്കായി ജോര്‍ജിയ വോള്‍ (9) നിരാശപ്പെടുത്തിയെങ്കിലും, രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ബെത് മൂണി-ലിച്ചിഫീല്‍ഡ് സഖ്യം 67 പന്തില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി വിജയത്തിന് അടിത്തറയിട്ടു. ലിച്ചിഫീല്‍ഡ് 48 റൺസെടുത്ത് പുറത്തായ ശേഷം എല്ലിസ് പെറിയെ കൂട്ടുപിടിച്ച് മൂണി ടീമിനെ വിജയത്തിനരികിലെത്തിച്ചു. ജയത്തിന് 10 റണ്‍സകലെ ബെത് മൂണി (49 പന്തില്‍ 64) പുറത്തായെങ്കിലും, എല്ലിസ് പെറിയും (13*) ആഷ്‌ലി ഗാര്‍ഡ്നറും (3*) ചേർന്ന് 18-ാം ഓവറിലെ ആദ്യ പന്തിൽ ഓസീസിനെ വിജയവര കടത്തി.


​വനിതാ ടി20 ലോകകപ്പ് ചരിത്രത്തിൽ ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ നാലാം കിരീടനേട്ടമാണിത്. 2018, 2020, 2023 വർഷങ്ങളിലും ചാമ്പ്യന്മാരായ ഓസീസിന് 2016-ൽ വെസ്റ്റ് ഇൻഡീസിനോട് മാത്രമാണ് ഫൈനലിൽ കിരീടം നഷ്ടമായിട്ടുള്ളത്. അതേസമയം, ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് കിരീടം കൈവിടുന്ന നാലാം സംഭവമാണിത്. ഇതിനുമുമ്പ് 2012, 2014, 2018 വർഷങ്ങളിലും ഫൈനലിൽ ഓസീസിന് മുന്നിൽ തന്നെയാണ് ഇംഗ്ലണ്ട് അടിയറവ് പറഞ്ഞത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

BHK