ബേപ്പൂർ സുൽത്താൻ :ഒരു സിനിമാ ഓർമ്മ : ഷർമ്മിള പനോളി

ബേപ്പൂർ സുൽത്താൻ :ഒരു സിനിമാ ഓർമ്മ : ഷർമ്മിള പനോളി
ബേപ്പൂർ സുൽത്താൻ :ഒരു സിനിമാ ഓർമ്മ : ഷർമ്മിള പനോളി
Share  
ഷർമിള . പനോളി എഴുത്ത്

ഷർമിള . പനോളി

2026 Jul 05, 05:03 PM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN

പണ്ടൊക്കെ കാട് പിടിച്ചു കിടക്കുന്ന ആൾപാർപ്പില്ലാത്ത പഴയ വീടുകണ്ടാൽ എല്ലാരും ഉപയോഗിക്കുന്ന ഒരു ശൈലിയായിരുന്നു. 'ഭാർഗ്ഗവിനിലയം പോലെ'യുണ്ടല്ലോ എന്ന്. ബഷീറിന്റെ പ്രശസ്തമായ കഥയാണ് 'നീല വെളിച്ചം.' ഈ കഥ ഒരു പ്രേതാലയത്തിന്റെ കഥയായി, എക്കാലവും നിലനിൽക്കുന്ന ഒരോർമ്മയായത്, ഭാർഗ്ഗവിനിലയം എന്ന പേരിൽ ആ കഥ സിനിമയാക്കപ്പെട്ടപ്പോൾ മുതലാണ്. ചന്ദ്രതാരാ ഫിലംസിനുവേണ്ടി നീലവെളിച്ചം A.വിൻസെന്റ് 1964 ൽ സിനിമയാക്കിയപ്പോൾ അതിന് പശ്ചാത്തലമായതു ഞങ്ങൾ തലശ്ശേരിക്കരുടെ സ്വന്തമായ കുയ്യലി പുഴയുടെ അഴിമുഖം.  ബഷീറിന്റെ കഥാപാത്രങ്ങളായി, നസീറും, മധുവും വിജയനിർമ്മലയും കൊടുവള്ളി കടപ്പുറത്ത്‌ നീല വെളിച്ചത്തിലെ നിഴലായ് ഒഴുകി നടക്കുന്നത് വെള്ളിത്തിരയിൽ നമ്മൾ കണ്ടു. 


സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത് ജയിലിൽ കഴിഞ്ഞ കാലത്തു് എഴുതിയ നോവലാണ് 'മതിലുകൾ'. 1990 ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്തു ദൂരദർശന് വേണ്ടി സിനിമയാക്കിയിരുന്നു. അതിൽ ബഷീറായി വന്നത് മമ്മുട്ടി. നാല് നാഷണൽ അവാർഡുകൾ അടക്കം വാരിക്കുട്ടി ഈ സിനിമ. മതിലുകൾക്കപ്പുറവും, ഇപ്പുറവുമുള്ള രണ്ട് തടവുകാർ, ജാതി മത വ്യത്യാസങ്ങൾ മറന്നു, ആണും പെണ്ണും മാത്രമായി അവർ പ്രണയിക്കുന്നു. എവിടെയും തടസ്സങ്ങളുണ്ടാക്കുന്ന മതിൽ അവരുടെ പ്രണയത്തിനു ഒരു തടസ്സമേയല്ല.

basheer

ചുംബനങ്ങൾ പോലും ചുകപ്പു റോസാ പൂക്കളിലൂടെ മതിലിനപ്പുറത്തുള്ള നാരായണിക്ക് കൈമാറുന്നുണ്ട് അയാൾ. അവസാനം നാരായണിയെ ആശുപത്രിയിൽ വെച്ചു കാണാൻ അവർ പ്ലാൻ ചെയ്യ്തിരുന്ന ഒരു വ്യാഴാഴ്ച ദിവസം, ആ കൂട്ടിക്കാഴ്ച്ച സംഭവിക്കുന്നതിനു മുന്നേ ബഷീർ ജയിൽ മോചിതനാകുന്നു. പക്ഷേ അയാൾക്ക്‌ സ്വാതന്ത്ര്യം വേണ്ട, അവളെ ഒന്നു കണ്ടാൽ മാത്രം മതിയായിരുന്നു. 

കാണാത്ത പ്രണയിനിയെ , അവളുടെ ശബ്ദം മതിലിൽ ഉണ്ടാക്കുന്ന പ്രകമ്പനത്തിലൂടെ മാത്രം അനുഭവിച്ചറിയുന്ന അനശ്വര പ്രണയം. നാരായണിയുടെ മതിലുകൾക്കപ്പുറമുള്ള ശബ്ദം മാത്രമായി K. P. A. C ലളിത. അത് നമുക്ക് സുപരിചിതമായ ശബ്ദമായതു കൊണ്ട് ഒരു സീനിലെങ്കിലും ലളിതയെ നാരായണിയായി കാണാ മെന്നു നമ്മൾ വ്യാമോഹിക്കുന്നു. പക്ഷേ നാരായണി, അവളുടെ പ്രതീകമായി മേലോട്ടും താഴോട്ടും പൊങ്ങിതാഴുന്ന ഒരു ചുള്ളിക്കൊമ്പ് മാത്രമായി പ്രേക്ഷകരിൽ നിറഞ്ഞുനിന്നു. അതും ഒരു പുതിയ അനുഭവം. 


സിനിമയായ മറ്റൊരു നോവലാണ് ബാല്യകാലസഖി, 

'ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി വലിയ ഒന്നാകുന്ന' ഇതുവരെ ആരും കണ്ടുപിടിക്കാത്ത കണക്ക്‌ ഉള്ള നോവൽ.

 കലാലയ ഫിലംസ് നിർമ്മിച്ചു ശശികുമാർ സംവിധാനം ചെയ്തു. പ്രേം നസീർ മജീദായും ഷീല സുഹ്‌റയായും രംഗത്ത് വന്നു. 

കലാലയ ഫിലംസ് നിർമ്മിച്ചു ശശികുമാർ സംവിധാനം ചെയ്തു. പ്രേം നസീർ മജീദായും ഷീല സുഹ്‌റയായും രംഗത്ത് വന്നു. 

മുച്ചിട്ടുകളിക്കാരന്റെ മകൾ, പ്രേമലേഖനം അങ്ങനെ ബഷീറിന്റെ ഒൻപതോളം കഥകൾ സിനിമയമായിട്ടുണ്ട്. എന്നാൽ ഒരേയൊരു സിനിമയിലും ബഷീർ അഭിനയിച്ചിട്ടുണ്ട്. ചിത്രം ധ്വനി. 1988 ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് A. T അബു ആണ്. ഇതിൽ ഒരു ആശുപത്രി സീനിൽ അതിഥി വേഷത്തിലാണ് ഇദ്ദേഹം അഭിനയിച്ചത്. 

ഇന്ന് കഥകളുടെ സുൽത്താന്റെ ഓർമ്മ ദിനം. 

ഞങ്ങളുടെ മലയാളം പാഠാവലിയിലും ഉണ്ടായിരുന്നു ഈയൊരു ബഷീർ കഥ വിശ്വവിഖ്യാതമായ മൂക്ക്



opp

വിശ്വവിഖ്യാതനായ ആ 

ഓർമ്മക്കു മുമ്പിൽ പ്രണാമം.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം അക്ഷര സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ
BHK