തോൽവി ഉറപ്പിച്ചിടത്തുനിന്ന് നാടകീയ തിരിച്ചുവരവ്; ഇരട്ടഗോളുകളുമായി ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ രക്ഷകൻ

തോൽവി ഉറപ്പിച്ചിടത്തുനിന്ന് നാടകീയ തിരിച്ചുവരവ്; ഇരട്ടഗോളുകളുമായി ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ രക്ഷകൻ
തോൽവി ഉറപ്പിച്ചിടത്തുനിന്ന് നാടകീയ തിരിച്ചുവരവ്; ഇരട്ടഗോളുകളുമായി ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ രക്ഷകൻ
Share  
എഴുത്ത്

News desk

2026 Jul 02, 06:25 AM
r
dr
RM
S
RUBI
mn
sh
ash
m
s
riji
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
KKN

മെക്സിക്കോ സിറ്റി: ആദ്യ പകുതിയിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടിക്ക് ശേഷം ശക്തമായി പോരാടിയ ഇംഗ്ലണ്ട് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് അവസാന 16-ലേക്ക് യോഗ്യത നേടിയത്. നായകൻ ഹാരി കെയ്ൻ നേടിയ ഇരട്ടഗോളുകളാണ് ഇംഗ്ലണ്ടിന് നാടകീയ ജയം സമ്മാനിച്ചത്. പ്രീക്വാർട്ടറിൽ കരുത്തരായ മെക്സിക്കോയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.


​മത്സരത്തിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് ഏഴാം മിനിറ്റിൽ തന്നെ കോംഗോയാണ് ആദ്യ ലീഡെടുത്തത്. കോംഗോ വിങ്ങർ ബ്രയാൻ സിപെംഗ ഇംഗ്ലീഷ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി ബോക്സിനുള്ളിൽ വെച്ച് പന്ത് നിയന്ത്രണത്തിലാക്കി ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡിനെ മറികടന്ന് വലതു കാൽ കൊണ്ടുതിർത്ത ലോ ഷോട്ടിലൂടെയാണ് ടീമിന് അപ്രതീക്ഷിത ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയിൽ ഇംഗ്ലണ്ടിന് തിരിച്ചടിക്കാൻ കോംഗോ ഒട്ടും അവസരം നൽകിയില്ല. ജൂഡ് ബെല്ലിങ്ഹാമും ഹാരി കെയ്നും തൊടുത്ത മികച്ച ഷോട്ടുകൾ കോംഗോ ഗോൾകീപ്പർ ലയണൽ എംപാസി തട്ടിയകറ്റിയപ്പോൾ, മാർക്കസ് റാഷ്‌ഫോർഡിൻ്റെ ശ്രമം ആരോൺ വാൻ ബിസാക്ക ബ്ലോക്ക് ചെയ്തു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് കോംഗോയുടെ യോവാൻ വിസയുടെ ഷോട്ട് പോസ്‌റ്റിലിടിച്ച് മടങ്ങിയതും ഇംഗ്ലണ്ടിന് തുണയായി.


​ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ ഹാരി കെയ്‌നിലൂടെ ഇംഗ്ലണ്ട് കളി കൈപ്പിടിയിലാക്കിയത്. നിരന്തരമായ മുന്നേറ്റങ്ങൾക്കൊടുവിൽ 75-ാം മിനിറ്റിൽ ഹാരി കെയ്ൻ ഇംഗ്ലണ്ടിന് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് മത്സരം അവസാനിക്കാൻ നാല് മിനിറ്റ് മാത്രം ബാക്കിനിൽക്കെ ആൻ്റണി ഗോർഡൻ നൽകിയ മികച്ചൊരു ക്രോസ് പ്രതിരോധ നിരക്കാരെ വെട്ടിച്ച് കെയ്ൻ ഹെഡ്‌ഡറിലൂടെ കോംഗോയുടെ വലയിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച്‌ച അസ്‌ക ‌സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ട് മെക്‌സിക്കോയെ നേരിടും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ഏണസ്റ്റ് ഹെമിംഗ്വേ :രമേശൻ, വടകര
r
BHK