കോന്നിയുടെ 'അക്ഷരമുത്തശ്ശി'ക്ക് ആദരാഞ്ജലി; മലയാളത്തിലെ ആദ്യ വനിതാ പുസ്തകപ്രസാധക സുശീല ശേഖറിനെ അനുസ്മരിച്ചു

കോന്നിയുടെ 'അക്ഷരമുത്തശ്ശി'ക്ക് ആദരാഞ്ജലി;  മലയാളത്തിലെ ആദ്യ വനിതാ പുസ്തകപ്രസാധക സുശീല ശേഖറിനെ അനുസ്മരിച്ചു
കോന്നിയുടെ 'അക്ഷരമുത്തശ്ശി'ക്ക് ആദരാഞ്ജലി; മലയാളത്തിലെ ആദ്യ വനിതാ പുസ്തകപ്രസാധക സുശീല ശേഖറിനെ അനുസ്മരിച്ചു
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jul 01, 10:51 PM
r
dr
RM
S
RUBI
mn
sh
ash
m
s
riji
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
KKN

കോന്നി: മലയാളത്തിലെ ആദ്യ വനിതാ പുസ്തകപ്രസാധകയും കോന്നി വീനസ് ബുക്ക് ഡിപ്പോ & പബ്ലിക്കേഷൻസ് കമ്യൂണിന്റെ മാനേജിംഗ് ഡയറക്ടറുമായിരുന്ന സുശീല ശേഖറിന്റെ ഒന്നാം ചരമവാർഷികം കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന അനുസ്മരണയോഗം കലാ-സാഹിത്യനിരൂപകനും അതിവേഗ ചിത്രകാരനുമായ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനപ്രസംഗത്തിൽ ഡോ. ജിതേഷ്ജി പറഞ്ഞു, പി. എൻ. പണിക്കറുടെ നേതൃത്വത്തിൽ വളർന്ന കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ പാകുന്നതിൽ സുശീല ശേഖറിന്റെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന്. ഗ്രന്ഥശാല പ്രസ്ഥാനത്തിനും കേരളത്തിലെ ആദ്യകാല ലൈബ്രറികൾക്കും ലക്ഷക്കണക്കിന് പുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്തതിലൂടെ വായനാസംസ്കാരത്തിന്റെ വ്യാപനത്തിന് അവർ നൽകിയ സേവനം ചരിത്രത്തിൽ ഇടംനേടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെയാണ് അവർ 'കോന്നിയുടെ അക്ഷരമുത്തശ്ശി' എന്ന വിശേഷണത്തിന് അർഹയായതെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന സുശീല ശേഖർ കോന്നി കെ. കെ. എൻ. എം. ഹൈസ്‌കൂൾ ഡയറക്ടർ ബോർഡ് അംഗം, കോന്നി വിമൻസ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി, മുൻ പത്തനംതിട്ട എം.എൽ.എ. എം. രവീന്ദ്രനാഥിന്റെ സഹോദരപത്നി, കോന്നി ശാന്തി തീയേറ്ററിന്റെ ആദ്യ ഉടമ, ശാന്തി സിനിമാ നിർമ്മാണ കമ്പനിയുടെ മാനേജിംഗ് പാർട്ണർ, എൻ.എസ്. വനിതാ സമാജം പ്രസിഡന്റ് എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച വ്യക്തിത്വമായിരുന്നുവെന്ന് അനുസ്മരണയോഗത്തിൽ പ്രസംഗിച്ചവർ ഓർമ്മിച്ചു.

ഗാന്ധിഭവൻ വികസനസമിതി ചെയർമാൻ ജി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. മൈലപ്ര ഗ്രാമപഞ്ചായത്ത് അംഗം പുഷ്പലത, കോന്നി ഗാന്ധിഭവൻ ദേവലോകം ചീഫ് കോർഡിനേറ്ററും സെക്രട്ടറിയുമായ അജീഷ് സുകുമാരപിള്ള, ശ്യാമദാസ്, വീനസ് ബുക്സ് പബ്ലിക്കേഷൻസ് മാനേജർ ഉണ്ണിമായ, റിട്ടയേർഡ് സബ് രജിസ്ട്രാർ എം. രമണിയമ്മ, എം. ശിവാനി, ജെ. നിരഞ്ജൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

സുശീല ശേഖറിന്റെ സ്മരണ ശാശ്വതമാക്കുന്നതിന്റെ ഭാഗമായി സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി വായനാമത്സരവും സാഹിത്യ ക്വിസും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പുതുതലമുറയിൽ വായനാശീലം വളർത്തുന്നതിനും പുസ്തകങ്ങളോടുള്ള അടുപ്പം വർധിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ഈ പരിപാടികൾ വഴിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ചടങ്ങിനോടനുബന്ധിച്ച് ഗാന്ധിഭവൻ ദേവലോകത്തിന്റെ 'അമ്മയ്‌ക്കൊരുമ്മ' പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. മൈലപ്ര ഗ്രാമപഞ്ചായത്ത് അംഗം പുഷ്പലത പദ്ധതി ഉദ്ഘാടനം ചെയ്തു.

വായനയെയും പ്രസാധനരംഗത്തെയും സാമൂഹികസേവനത്തെയും ജീവിതധർമ്മമാക്കിയ സുശീല ശേഖറിന്റെ ഓർമ്മകൾ പുതുക്കിക്കൊണ്ട് നടന്ന അനുസ്മരണയോഗം കോന്നിയുടെ സാംസ്കാരിക ചരിത്രത്തിൽ ശ്രദ്ധേയമായ അധ്യായമായി മാറി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ഏണസ്റ്റ് ഹെമിംഗ്വേ :രമേശൻ, വടകര
r
BHK