ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെയും നോക്കൗട്ടിലെ ആദ്യ മത്സരങ്ങളിലെയും പ്രകടനങ്ങൾ വിലയിരുത്തി കളിക്കാരുടെ ആദ്യ ഔദ്യോഗിക 'പവർ റാങ്കിംഗ്' ഫിഫ പുറത്തുവിട്ടു. ചരിത്രത്തിലാദ്യമായാണ് ഫിഫ ഇത്തരമൊരു റാങ്കിംഗ് സംവിധാനം തയാറാക്കുന്നത്. കളിക്കാരുടെ ഗ്രൗണ്ടിലെ കൃത്യമായ ഡാറ്റ അടിസ്ഥാനമാക്കി ആക്രമണം, ക്രിയേറ്റിവിറ്റി, പ്രതിരോധം എന്നീ മൂന്ന് വിഭാഗങ്ങളിലായി 0 മുതൽ 10 വരെയുള്ള സ്കോറുകൾ വിലയിരുത്തിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.
നിലവിൽ ആറ് ഗോളുകളോടെ ലോകകപ്പിലെ ടോപ് സ്കോററായ അർജന്റീന നായകൻ ലിയോണൽ മെസിയാണ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. ജോർദാനെതിരായ മത്സരത്തിലെ മിന്നും ഫ്രീ കിക്ക് ഗോളോടെയാണ് മെസി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ നോർവെക്കെതിരെ ഗോളടിച്ചില്ലെങ്കിലും ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. നാല് ഗോളുകളുമായി ഗോൾവേട്ടയിൽ രണ്ടാം സ്ഥാനത്താണ് എംബാപ്പെ.
ജർമ്മൻ നിരയിൽ പകരക്കാരനായി ഇറങ്ങി വിസ്മയം തീർത്ത സ്ട്രൈക്കർ ഡെനിസ് ഉണ്ടാവ് ആണ് മൂന്നാം സ്ഥാനത്ത്. നോക്കൗട്ടിൽ പരാഗ്വേയോട് പെനൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ജർമനി പുറത്തായെങ്കിലും, മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ ഉണ്ടാവ് റാങ്കിംഗിൽ ആദ്യ മൂന്നിൽ ഇടംപിടിച്ചു. അതേസമയം, നോർവെക്കെതിരായ മത്സരത്തിലെ ഹാട്രിക് പ്രകടനത്തോടെ ഫ്രാൻസിന്റെ ഉസ്മാൻ ഡെംബലെ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, ജപ്പാനെതിരായ മത്സരത്തിൽ ഗോളടിക്കാൻ കഴിയാതെ പോയ ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ രണ്ട് സ്ഥാനം താഴേക്ക് ഇറങ്ങി ആറാം സ്ഥാനത്തായി. നാല് ഗോളുകളുള്ള വിനീഷ്യസ് ഗോൾവേട്ടയിൽ നാലാം സ്ഥാനത്താണ്.
നോർവെയുടെ അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ കളിക്കാതിരുന്നിട്ടും നാല് ഗോളുകളുമായി ഗോൾവേട്ടയിൽ അഞ്ചാമതുള്ള ഏർലിംഗ് ഹാലണ്ട് ഏഴാം സ്ഥാനം നിലനിർത്തി. എന്നാൽ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പുതിയ റാങ്കിംഗിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. ആദ്യ മത്സരത്തിലെ നിരാശയ്ക്ക് ശേഷം രണ്ടാം മത്സരത്തിൽ ഇരട്ട ഗോളുകളോടെ തിരിച്ചുവന്നെങ്കിലും, കൊളംബിയക്കെതിരെ നിറംമങ്ങിയതോടെ റൊണാൾഡോ റാങ്കിംഗിൽ ഏറെ പിന്നോട്ട് പോയി 79-ാം സ്ഥാനത്തേക്ക് വീണു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


































