ലഹരി : ആനന്ദകുമാർ പറമ്പത്ത്
Share
ലഹരി
ചിറകില്ലാതെ പറന്നും ,
സ്വരമില്ലാതെ പറഞ്ഞും ,
ലഹരിയെത്തുന്നു .
ബോധമണ്ഡലത്തിൽ
ഗ്രഹണവും ,
ഉപബോധത്തിൽ
ഇടിമിന്നലും സംഭവിക്കുമ്പോൾ
മന:സ്സാക്ഷി മരവിക്കുന്നു .
പ്രതീക്ഷകൾ ചത്തടിഞ്ഞതിനു ചുറ്റും
ചാരായത്തിൻ നുരയും
മയക്കുമരുന്നിൻപുകയും
നിറയുമ്പോൾ ,
ചിതലരിക്കുന്ന പ്രജ്ഞയിൽ
സ്വയം കുത്തിയൊടുങ്ങുമ്പോൾ,
തിരിച്ചുവരാനാവില്ലെന്ന
തിരിച്ചറിവുദിക്കാൻ
വൈകുന്നു ......
കറുത്ത ആകാശത്തിനു കീഴെ
യൗവനം .. ചിറകറ്റ്
വീഴുന്നു .....
ആനന്ദകുമാർ പറമ്പത്ത്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Jun 28, 02:53 PM
140
2026 Jun 28, 09:40 AM
140
2026 Jun 28, 09:38 AM
140
2026 Jun 28, 09:37 AM
140
2026 Jun 27, 09:01 PM



























