കോംഗോ: ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഉസ്ബെക്കിസ്ഥാനെ തകർത്ത് ഡി.ആർ. കോംഗോ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ ക്യാപ്റ്റൻ എൽദോർ ഷൊമുറോദോവിലൂടെ ഉസ്ബെക്കിസ്ഥാനാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിരുന്ന കോംഗോ, രണ്ടാം പകുതിയിൽ ശക്തമായ മുന്നേറ്റങ്ങളോടെയാണ് കളംപിടിച്ചത്.
68-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് യൊവാൻ വിസെ കോംഗോയ്ക്ക് സമനില സമ്മാനിച്ചു. തുടർന്ന് 78-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫിസ്റ്റൺ മയേലെ ഉസ്ബെക്കിസ്ഥാന്റെ ഗോൾവല കുലുക്കിയതോടെ കോംഗോ മത്സരത്തിൽ ലീഡ് നേടി (2-1).
ഇൻജറി ടൈമിൽ സമനിലയ്ക്കായി ഉസ്ബെക്കിസ്ഥാൻ കടുത്ത സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് വിസെയുടെ രണ്ടാം ഗോളും കോംഗോയുടെ മൂന്നാം ഗോളും പിറന്നത്. കൗണ്ടർ അറ്റാക്കിലൂടെ ബോക്സിന് തൊട്ടുപുറത്ത് വെച്ച് പന്ത് സ്വീകരിച്ച വിസെ, മനോഹരമായ ടേണിങ് ഷോട്ടിലൂടെ പ്രതിരോധനിരയെ വെട്ടിച്ച് പന്ത് പോസ്റ്റിന്റെ ടോപ് കോർണറിലേക്ക് എത്തിക്കുകയായിരുന്നു.
ഈ വിജയത്തോടെ നാല് പോയിന്റുകളുമായി കോംഗോ റൗണ്ട് ഓഫ് 32 ലേക്ക് യോഗ്യത നേടി. 52 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കോംഗോ തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് കളിക്കുന്നത്. അതേസമയം, ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഉസ്ബെക്കിസ്ഥാൻ പോയിന്റൊന്നുമില്ലാതെ ടൂർണമെന്റിൽ നിന്ന് പുറത്തായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


























