ആധികാരികം ക്രൊയേഷ്യ; ഘാനയെ കീഴടക്കി നോക്കൗട്ടിലേക്ക്

ആധികാരികം ക്രൊയേഷ്യ; ഘാനയെ കീഴടക്കി നോക്കൗട്ടിലേക്ക്
ആധികാരികം ക്രൊയേഷ്യ; ഘാനയെ കീഴടക്കി നോക്കൗട്ടിലേക്ക്
Share  
എഴുത്ത്

News desk

2026 Jun 28, 09:37 AM
r
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
dr

ക്രൊയേഷ്യ: ഘാനയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ ആധികാരിക ജയത്തോടെ ക്രൊയേഷ്യ നോക്കൗട്ടിലേക്ക് യോഗ്യത നേടി. മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടാതിരുന്ന ക്രൊയേഷ്യ കൃത്യമായ തന്ത്രങ്ങളോടെയാണ് കളംപിടിച്ചത്. ക്രൊയേഷ്യയ്ക്കുവേണ്ടി 31-ാം മിനിറ്റില്‍ പീറ്റര്‍ സുസിച്ചും 83-ാം മിനിറ്റില്‍ നിക്കോള വ്‌ളാസിച്ചും ഗോളുകള്‍ നേടി. 73-ാം മിനിറ്റില്‍ ഡെറിക് ലുക്കാസനാണ് ഘാനയുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്.


​മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ക്രൊയേഷ്യയെ പലപ്പോഴും ഘാന പ്രതിരോധത്തിലാക്കാൻ ശ്രമിച്ചിരുന്നു. പൊരുതി ജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഘാന കളത്തിലിറങ്ങിയതെങ്കിലും ക്രൊയേഷ്യയുടെ കരുത്തിന് മുന്നിൽ അവരുടെ തന്ത്രങ്ങൾ ഫലം കണ്ടില്ല. മാതിയോ കൊവാച്ചിചിന്റെ മനോഹരമായ പാസില്‍ നിന്നാണ് പീറ്റര്‍ സുചിച് 31-ാം മിനിറ്റില്‍ ക്രൊയേഷ്യയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. ബോക്‌സിന് പുറത്ത് മധ്യഭാഗത്തുനിന്ന് തൊടുത്ത പന്ത് ഘാന ഗോള്‍കീപ്പറെ നിഷ്പ്രഭനാക്കി വലയിലെത്തുകയായിരുന്നു.


​രണ്ടാം പകുതിയിൽ ഡെറിക് ലുക്കാസനിലൂടെ സമനില ഗോള്‍ നേടി ഘാന ശക്തമായി തിരിച്ചുവരവ് നടത്തിയെങ്കിലും 83-ാം മിനിറ്റിൽ നിക്കോള വ്‌ളാസിച്ച് ക്രൊയേഷ്യയെ വീണ്ടും മുന്നിലെത്തിച്ചു. ആവേശപ്പോരാട്ടത്തിനൊടുവില്‍ ജയം സ്വന്തമാക്കിയതോടെ ക്രൊയേഷ്യ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി. അതേസമയം, പരാജയപ്പെട്ടെങ്കിലും മൂന്നാം സ്ഥാനക്കാരായി ഘാനയും നോക്കൗട്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ലഹരി : ആനന്ദകുമാർ പറമ്പത്ത്
r
BHK