കോഴിക്കോട്: നിർണായക മത്സരത്തിൽ സൗദി അറേബ്യക്കെതിരെ ഗോൾരഹിത സമനില വഴങ്ങിയതോടെ, ഗ്രൂപ്പ് H-ൽ നിന്ന് രണ്ടാം സ്ഥാനക്കാരായി കാബോ വെർദെ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. തങ്ങൾ ലോകകപ്പിലെത്തിയത് വെറുതെ മടങ്ങാനല്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഈ ആഫ്രിക്കൻ രാജ്യം പുറത്തെടുത്തത്. ജൂലൈ മൂന്നിന് മയാമിയിൽ വെച്ച് നടക്കുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയാണ് കാബോ വെർദെയുടെ എതിരാളികൾ.
മത്സരത്തിലുടനീളം ഗോൾ നേടാനായി മികച്ച മുന്നേറ്റങ്ങളാണ് കാബോ വെർദെയുടെ ഭാഗത്തുനിന്നുണ്ടായത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ കാബോ വെർദെയുടെ കെവിൻ പിന ബോക്സിന് പുറത്തുനിന്ന് തൊടുത്ത ശക്തമായ ഷോട്ട് ഗോൾപോസ്റ്റിന്റെ ടോപ്പ് കോർണറിന് തൊട്ടരികിലൂടെയാണ് പുറത്തേക്ക് പോയത്. കളി അവസാനിക്കാൻ 15 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ലാറോസ് ഡുവാർട്ടെ ഗോൾ ലക്ഷ്യമാക്കി പാഞ്ഞുക്കയറി ഉതിർത്ത ഷോട്ടും സൗദി ഗോൾകീപ്പർ സമർത്ഥമായി തടുത്തിട്ടു. സൗദിക്കെതിരെ നേടിയ ഈ സമനിലയോടെ ലോകകപ്പ് ചരിത്രത്തിൽ തോൽവിയറിയാതെ മുന്നേറുന്ന മൂന്നാമത്തെ ആഫ്രിക്കൻ രാജ്യമെന്ന അപൂർവ്വ റെക്കോർഡും കാബോ വെർദെ സ്വന്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















