ബോസ്‌നിയയോടും തോറ്റ് ഖത്തർ പുറത്ത്; കാനഡയെ വീഴ്ത്തി സ്വിറ്റ്‌സർലൻഡ് നോക്കൗട്ടിൽ

ബോസ്‌നിയയോടും തോറ്റ് ഖത്തർ പുറത്ത്; കാനഡയെ വീഴ്ത്തി സ്വിറ്റ്‌സർലൻഡ് നോക്കൗട്ടിൽ
ബോസ്‌നിയയോടും തോറ്റ് ഖത്തർ പുറത്ത്; കാനഡയെ വീഴ്ത്തി സ്വിറ്റ്‌സർലൻഡ് നോക്കൗട്ടിൽ
Share  
എഴുത്ത്

News desk

2026 Jun 25, 09:21 AM
SAMUDRA
r

കോഴിക്കോട്: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരത്തിൽ പോലും വിജയം നേടാനാകാതെ ഖത്തർ ടൂർണമെന്റിൽ നിന്ന് പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബോസ്‌നിയ ഖത്തറിനെ പരാജയപ്പെടുത്തിയത്. മലയാളി ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ തഹ്സിൻ മുഹമ്മദിന് ബോസ്‌നിയയ്‌ക്കെതിരായ ഈ നിർണായക മത്സരത്തിലും ഖത്തർ നിരയിൽ കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല.


​ബോസ്‌നിയൻ ക്യാപ്റ്റൻ എഡിൻ സെക്കോ തന്റെ 150-ാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച പോരാട്ടത്തിന്റെ 29-ാം മിനിറ്റിൽ താരം തന്നെ ടീമിനായി ആദ്യ ഗോൾ നേടി. തൊട്ടുപിന്നാലെ ഖത്തറിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു സെൽഫ് ഗോൾ കൂടി തുണച്ചതോടെ ബോസ്‌നിയ ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യപകുതിയിൽ പൂർണ്ണമായും പ്രതിരോധത്തിലായ ഖത്തർ, ഇടവേളയ്ക്ക് തൊട്ടുമുൻപ് ഹസൻ അൽ ഹൈദോസിലൂടെ ഒരു ഗോൾ മടക്കി കളിയിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ വീണ്ടും ഗോൾ നേടി ബോസ്‌നിയ ജയം ഉറപ്പിച്ചു (3-1). ഈ വിജയത്തോടെ ടൂർണമെന്റിലെ മികച്ച മൂന്നാം സ്ഥാനക്കാരായി ബോസ്‌നിയ നോക്കൗട്ട് റൗണ്ട് പ്രവേശം ഏതാണ്ട് ഉറപ്പാക്കിക്കഴിഞ്ഞു.


​മറ്റൊരു മത്സരത്തിൽ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി സ്വിറ്റ്‌സർലൻഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് യോഗ്യത നേടി. തോറ്റെങ്കിലും കാനഡ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. മത്സരത്തിന്റെ ആദ്യപകുതിയിൽ ഇരുടീമുകൾക്കും കാര്യമായ മുന്നേറ്റങ്ങൾ നടത്താനായിരുന്നില്ല; ആകെ മൂന്ന് ഓൺ ടാർഗറ്റ് ഷോട്ടുകൾ മാത്രമാണ് ആദ്യപകുതിയിൽ പിറന്നത്. എന്നാൽ ഇടവേളയ്ക്ക് ശേഷം വാർഗസിലൂടെ സ്വിറ്റ്‌സർലൻഡ് ആദ്യ ഗോൾ നേടി മുന്നിലെത്തി. തൊട്ടുപിന്നാലെ യൊഹാൻ മൻസാംബി കൂടി വലകുലുക്കിയതോടെ സ്വിസ് പടയുടെ ലീഡ് രണ്ടായി. തുടർന്ന് കാനഡ നിരയിൽ പകരക്കാരനായി ഇറങ്ങിയ പ്രോമിസ് ഡേവിഡ്, മൈതാനത്തെത്തിയ തന്റെ ആദ്യ ടച്ചിൽ തന്നെ ടീമിനായി ആശ്വാസ ഗോൾ കണ്ടെത്തിയെങ്കിലും സ്വിറ്റ്‌സർലൻഡിന്റെ വിജയത്തെ തടയാൻ അതിനായില്ല.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK