മലയാളത്തിന് അഭിമാനം; മമ്മൂട്ടിക്ക് പത്മഭൂഷൺ

മലയാളത്തിന് അഭിമാനം; മമ്മൂട്ടിക്ക് പത്മഭൂഷൺ
മലയാളത്തിന് അഭിമാനം; മമ്മൂട്ടിക്ക് പത്മഭൂഷൺ
Share  
എഴുത്ത്

News desk

2026 Jun 23, 07:25 PM
r

ന്യൂഡൽഹി: മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി രാജ്യത്തിന്റെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന രണ്ടാമത് പത്മ പുരസ്കാര സമർപ്പണ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ്കാരം സ്വീകരിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയ്ക്ക്, പ്രത്യേകിച്ച് മലയാള ചലച്ചിത്ര മേഖലയ്ക്ക് നൽകിയ വിലമതിക്കാനാകാത്ത സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ ഈ പരമോന്നത ബഹുമതി നൽകി രാജ്യം ആദരിച്ചത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. മമ്മൂട്ടിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ സുൽഫത്ത്, മകനും നടനുമായ ദുൽഖർ സൽമാൻ, മകൾ സുറുമി എന്നിവരും ഈ അഭിമാന നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ രാഷ്ട്രപതി ഭവനിൽ എത്തിയിരുന്നു.നേരത്തെ 1998-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള മമ്മൂട്ടിയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലായി മാറിയിരിക്കുകയാണ് ഈ പത്മഭൂഷൺ പുരസ്കാരം. ചലച്ചിത്ര മേഖലയിലെ സംഭാവനകൾക്ക് പുറമെ നിരവധി സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ പങ്കാളിയാണ്.  

vellappalli

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്മഭൂഷൺ ബഹുമതി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ബഹുമതി സമ്മാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

chennitthala
kkn-remesh-ci=over
MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r