അവസാന നിമിഷം വരെ ആവേശകരമായ പോരാട്ടവീര്യം കണ്ട മത്സരത്തിൽ സെനഗലിനെ 3-2 ന് തോൽപ്പിച്ച് നോർവെ പ്രീക്വാർട്ടർ ഉറപ്പാക്കി. സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ ഇരട്ടഗോൾ പ്രകടനമാണ് നോർവെയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. നോർവെയ്ക്കായി പെഡേഴ്‌സനാണ് ആദ്യ ഗോൾ നേടിയത്. സെനഗലിന്റെ രണ്ട് ഗോളുകളും ഇസ്മായില സാറിന്റെ വകയായിരുന്നു. ഇൻജുറി ടൈമിൽ രണ്ടാം ഗോൾ നേടി സെനഗൽ ശക്തമായി തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും, തൊട്ടുപിന്നാലെ ലഭിച്ച രണ്ട് കോർണറുകൾ ഗോളാക്കി മാറ്റാൻ അവർക്കായില്ല.
ആദ്യ പകുതി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് നോർവെ കളിയിലെ ആദ്യ ഗോൾ നേടിയത്. 43-ാം മിനിറ്റിൽ ഒഡെഗാർഡ് ഹാളണ്ടിലേക്ക് നൽകിയ ത്രൂ-ബോൾ സെനഗൽ ക്യാപ്റ്റൻ കുലിബാലി തടഞ്ഞെങ്കിലും, പന്ത് വീണ്ടെടുത്ത പെഡേഴ്‌സൻ അത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു (1-0). രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി മുഴുവൻ താരങ്ങളെയും നോർവേ ഹാഫിലേക്ക് ഇറക്കിയ സെനഗലിന്റെ നീക്കം അവർക്ക് തന്നെ തിരിച്ചടിയായി. പന്ത് പിടിച്ചെടുത്ത ഒഡഗാർഡിന്റെ പാസിൽ നിന്ന് 48-ാം മിനിറ്റിൽ ഹാളണ്ട് നോർവെയുടെ രണ്ടാം ഗോൾ നേടി (2-0).
എന്നാൽ 53-ാം മിനിറ്റിൽ മാനെയുടെ പാസിൽ നിന്ന് ഇസ്മായില സാറിലൂടെ സെനഗൽ ഒരു ഗോൾ മടക്കി. എന്നാൽ ഈ സന്തോഷത്തിന് അഞ്ച് മിനിറ്റിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 58-ാം മിനിറ്റിൽ ബെർഗിന്റെ പാസ് സ്വീകരിച്ച് ഹാളണ്ട് മത്സരത്തിലെ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും കുറിച്ചു (3-1). പിന്നീട് ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഇസ്‌മായില സാറ സെനഗലിനായി വീണ്ടും വലകുലുക്കിയെങ്കിലും (3-2) നോർവെയെ മറികടക്കാൻ അത് പര്യാപ്തമായിരുന്നില്ല.
ഈ വിജയത്തോടെ നോർവെ പ്രീക്വാർട്ടർ യോഗ്യത നേടി. ജൂൺ 26-ന് നടക്കുന്ന നോർവെ - ഫ്രാൻസ് മത്സരത്തിലെ വിജയികളാകും ഗ്രൂപ്പ് ഐ ജേതാക്കളെ തീരുമാനിക്കുക. ഈ മത്സരത്തിലെ ഇരട്ട ഗോളോടെ ടൂർണമെന്റിൽ നാല് ഗോളുകൾ തികച്ച ഹാളണ്ട്, ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ കിലിയൻ എംബാപ്പെയ്‌ക്കൊപ്പമെത്തി. നിലവിൽ അഞ്ച് ഗോളുകളുള്ള ലയണൽ മെസിയാണ് പട്ടികയിൽ മുന്നിലുള്ളത്. ഇറാഖിനെതിരെയുള്ള ആദ്യ മത്സരത്തിലും ഹാളണ്ട് ഇരട്ടഗോൾ നേടിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














