ഗ്രൂപ്പ് ഘട്ടത്തിൽ ഇറാഖിനെ തകർപ്പൻ ജയത്തോടെ വീഴ്ത്തി ഫ്രാൻസ് നോക്കൗട്ട് റൗണ്ട് ഉറപ്പാക്കി. കനത്ത മഴയെയും ഇടിമിന്നലിനെയും അവഗണിച്ച് കളി തുടങ്ങിയത് മുതൽ അവസാന വിസിൽ വരെ ആധിപത്യം പുലർത്തിയാണ് ഫ്രാൻസ് വിജയം പിടിച്ചെടുത്തത്. സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ടഗോൾ പ്രകടനമാണ് ഫ്രഞ്ച് പടയ്ക്ക് തുണയായത്. 14, 54 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോൾനേട്ടം. 66-ാം മിനിറ്റിൽ ഉസ്മാൻ ഡെംബലെയും ഫ്രാൻസിനായി സ്കോർ ചെയ്തു.
ഈ മത്സരത്തിലെ ഇരട്ടഗോളോടെ ലോകകപ്പിൽ എംബാപ്പെയുടെ ആകെ ഗോൾനേട്ടം 16 ആയി ഉയർന്നു. ഇതോടെ ലോകകപ്പിൽ കൂടുതൽ ഗോളുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം എംബാപ്പെയെത്തി. നിലവിൽ 18 ഗോളുകളുമായി അർജന്റീനയുടെ ലയണൽ മെസിയാണ് ഈ റെക്കോർഡിൽ ഒന്നാമതുള്ളത്. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ നോർവേയെയാണ് ഫ്രാൻസ് നേരിടുക.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














