ഗ്രൂപ്പ് ജെ-യിൽ ഓസ്ട്രിയയെ തകർത്ത് അർജന്റീന റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കി. സൂപ്പർ താരം ലയണൽ മെസി നേടിയ ഇരട്ട ഗോളുകളുടെ കരുത്തിലാണ് അർജന്റീനയുടെ വിജയം. മത്സരത്തിന്റെ 38-ാം മിനിറ്റിൽ മെദീനയുടെ അസിസ്റ്റിൽ ബോക്സിനകത്തു നിന്നായിരുന്നു മെസി ആദ്യ ഗോൾ നേടിയത്.
ഈ ഗോളോടെ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകളെന്ന സർവ്വകാല റെക്കോർഡ് മെസി തകർത്തു. ലോകകപ്പിലെ മെസിയുടെ 17-ാം ഗോളായിരുന്നു ഇത്. തുടർന്ന് മത്സരത്തിന്റെ രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൽ താരം തന്റെ രണ്ടാം ഗോളും നേടി. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ മെസിയുടെ ആകെ ഗോൾനേട്ടം 18 ആയി ഉയർന്നു.
ആദ്യ മത്സരത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന തകർത്തിരുന്നു. ആ മത്സരത്തിലെ മൂന്ന് ഗോളുകളും മെസിയുടെ വകയായിരുന്നു. രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തതോടെ അർജന്റീന അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














