വമ്പന്മാരെ വെറുതേ വിടാതെ കാബോ വെർദേ; യുറുഗ്വായെയും സമനിലയിൽ തളച്ചു

വമ്പന്മാരെ വെറുതേ വിടാതെ കാബോ വെർദേ; യുറുഗ്വായെയും സമനിലയിൽ തളച്ചു
വമ്പന്മാരെ വെറുതേ വിടാതെ കാബോ വെർദേ; യുറുഗ്വായെയും സമനിലയിൽ തളച്ചു
Share  
എഴുത്ത്

News desk

2026 Jun 22, 09:17 AM
r

ലോകകപ്പിൽ കരുത്തരായ ടീമുകൾക്കെതിരെ അട്ടിമറി വീര്യവുമായി ആവേശപ്പോരാട്ടം തുടരുന്ന കാബോ വെർദേ (കേപ് വെർദേ) മുൻ ചാമ്പ്യന്മാരായ യുറുഗ്വായെയും സമനിലപ്പൂട്ടിൽ തളച്ചു. ഇരുടീമുകളും രണ്ട് ഗോളുകൾ വീതമടിച്ച് പിരിഞ്ഞ മത്സരത്തിൽ പൊരുതിനേടിയ സമനിലയോടെ കാബോ വെർദേ ടൂർണമെന്റിൽ തങ്ങളുടെ അദ്ഭുതക്കുതിപ്പ് തുടരുകയാണ്. തങ്ങളുടെ ആദ്യ മത്സരത്തിൽ ശക്തരായ സ്പെയിനെതിരെയും ഇവർ സമനില പിടിച്ചിരുന്നു. കളിയുടെ 21-ാം മിനിറ്റിൽ അമ്പരപ്പിക്കുന്ന ഒരു ഫ്രീകിക്കിലൂടെ കെവിൻ പിനയാണ് കാബോ വെർദേയ്ക്കായി ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന യുറുഗ്വായ് മാക്സി അരാജോ, അഗസ്‌റ്റിൻ കാനോബിയ എന്നിവരിലൂടെ ഗോളുകൾ മടക്കി മത്സരത്തിൽ ലീഡ് പിടിച്ചെടുത്തു.


​തുടർന്ന് മത്സരത്തിന്റെ അറുപതാം മിനിറ്റിൽ കളി വീണ്ടും ആവേശകരമായ സമനിലയിലേക്ക് നീങ്ങി. യുറുഗ്വായ് താരം സാനാബ്രിയ എറിഞ്ഞു കൊടുത്ത പന്ത് സ്വീകരിച്ച ഒലിവേര അത് പിച്ചിന്റെ മധ്യഭാഗത്തേക്ക് തിരികെ നൽകാൻ ശ്രമിച്ചെങ്കിലും പിഴച്ചു. ഈ അവസരം മുതലെടുത്ത് കാബോ വെർദേയുടെ പകരക്കാരനായി ഇറങ്ങിയ ഹീലിയോ വരേല പന്ത് അതിവേഗം തന്റെ വരുതിയിലാക്കി യുറുഗ്വായ് പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു. ഈ സമനിലയോടെ ഗ്രൂപ്പ് എച്ചിൽ രണ്ട് പോയിന്റ് വീതമുള്ള യുറുഗ്വായും കാബോ വെർദേയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുകയാണ്. നിലവിൽ സ്പെയിനാണ് ഗ്രൂപ്പിൽ ഒന്നാമത്. വരാനിരിക്കുന്ന നിർണായക മത്സരങ്ങളിൽ ശനിയാഴ്‌ച യുറുഗ്വായ് സ്പെയിനെയും, കാബോ വെർദേ സൗദി അറേബ്യയെയും നേരിടും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം എൻ്റെ അച്ഛൻ: ഷർമിള പനോളി
r