ഇൻജറി ടൈമിൽ ഐവറി കോസ്റ്റിനെ 'വെട്ടിച്ച്' ജർമനി; ആവേശജയത്തോടെ നോക്കൗട്ടിൽ

ഇൻജറി ടൈമിൽ ഐവറി കോസ്റ്റിനെ 'വെട്ടിച്ച്' ജർമനി; ആവേശജയത്തോടെ നോക്കൗട്ടിൽ
ഇൻജറി ടൈമിൽ ഐവറി കോസ്റ്റിനെ 'വെട്ടിച്ച്' ജർമനി; ആവേശജയത്തോടെ നോക്കൗട്ടിൽ
Share  
എഴുത്ത്

News desk

2026 Jun 21, 07:45 AM
r
MN

ടൊറന്റോ: പകരക്കാരനായി ഇറങ്ങി ഇരട്ടഗോളുകളോടെ തിളങ്ങിയ ഡെനിസ് ഉൻഡവിന്റെ മികവിൽ ഇൻജറി ടൈമിൽ ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ജർമനി ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. ആവേശകരമായ മത്സരത്തിന്റെ മുപ്പതാം മിനിറ്റിൽ യാൻ ഡിയോമാൻഡെയുടെ പാസിൽ നിന്ന് ക്യാപ്റ്റൻ ഫ്രാങ്ക് കെസി ഗോൾ നേടിയതോടെ ആദ്യപകുതിയിൽ ഐവറി കോസ്റ്റാണ് മുന്നിട്ടുനിന്നത്. ആദ്യപകുതിയിൽ ജർമനി പന്ത് വലയിലെത്തിച്ചെങ്കിലും ഫൗളിന്റെ പേരിൽ റഫറി അത് നിഷേധിക്കുകയായിരുന്നു. പിന്നീട് കായ് ഹാവർട്സ് നേടിയ ഗോളും നിഷേധിക്കപ്പെട്ടതോടെ ജർമനി കടുത്ത സമ്മർദ്ദത്തിലായി.


​എന്നാൽ മത്സരത്തിന്റെ അറുപതാം മിനിറ്റിൽ പരിശീലകൻ നഗെൽസ്‌മാൻ വരുത്തിയ തന്ത്രപരമായ മൂന്ന് മാറ്റങ്ങൾ ജർമനിയുടെ വിധി മാറ്റിമറിച്ചു. ജമാൽ മുസിയാലയ്ക്ക് പകരക്കാരനായി കളത്തിലിറങ്ങിയ ഡെനിസ് ഉൻഡവ് എട്ട് മിനിറ്റുകൾക്കകം നദീം അമിരിയുടെ ക്രോസിൽ നിന്ന് ജർമനിക്കായി സമനില ഗോൾ നേടി. മത്സരം സമനിലയിലേക്ക് നീങ്ങവെ, ഫൈനൽ വിസിലിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഇൻജറി ടൈമിന്റെ നാലാം മിനിറ്റിൽ ഫെലിക്സ് എൻമച്ചെയുടെ പാസ് സ്വീകരിച്ച് ഉൻഡവ് ജർമനിയുടെ വിജയഗോളും നോക്കൗട്ട് ടിക്കറ്റും ഉറപ്പാക്കി. 2014-ൽ ലോകകിരീടം നേടിയതിന് ശേഷം ഇതാദ്യമായാണ് ജർമനി ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം എൻ്റെ അച്ഛൻ: ഷർമിള പനോളി
r