വാൻകൂവറിൽ തിങ്ങിനിറഞ്ഞ സ്വന്തം ആരാധകരെ സാക്ഷിയാക്കി ലോകകപ്പ് ഫുട്‌ബോളിൽ കാനഡയ്ക്ക് ആദ്യ ജയം. അരഡസൻ ഗോളുകൾക്ക് ഖത്തറിനെ തകർത്ത് തരിപ്പണമാക്കിയ കാനഡ ഈ വമ്പൻ ജയത്തോടെ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. ഈലോകകപ്പിലെ രണ്ടാം ഹാട്രിക് നേടിയ ജൊനാഥൻ ഡേവിഡിന്റെ പ്രകടനമാണ് കാനഡയുടെ കരുത്ത്.
ഇരുപത്തിയൊമ്പതാം മിനുട്ടിൽ കാനഡയുടെ രണ്ടാം ഗോൾ നേടിയ ജൊനാഥൻ ആദ്യ പകുതിയുടെയും രണ്ടാം പകുതിയുടെയും ഇഞ്ചുറി ടൈമിലും ഗോളടിച്ചു. മെസ്സിക്ക് ശേഷം ഈ ലോകകപ്പിൽ ഹാട്രിക് നേടിയ താരമാണ് ജൊനാഥൻ. കളിയുടെ പതിനാറാം മിനുട്ടിൽ സൈൽ ലാറിനാണ് കാനഡയുടെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. അറുപത്തിനാലാം മിനുട്ടിൽ ജൊനാഥൻ സാലിബയും ലക്ഷ്യം കണ്ടു. ഖത്തർ താരം മുഹമ്മദ് മിനായിയുടെ സെൽഫ് ഗോളായിരുന്നു മറ്റൊന്ന്.
രണ്ട് പേർ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ 9 പേരായി ചുരുങ്ങിയ ഖത്തറിന് മത്സരത്തിൽ മികച്ച നീക്കങ്ങളൊന്നും നടത്താനുമായില്ല. മുപ്പത്തിമൂന്നാം മിനുട്ടിൽ ഹൊമാം അഹമ്മദും, അമ്പത്തിമൂന്നാം മിനുട്ടിൽ അസിം മദിബോയും ചുവപ്പുകാർഡ് കണ്ടു. മദിബോയുടെ ഫൌളിൽ കാനഡ മധ്യനിരതാരം ഇ്‌സമായിൽ കോനെയ്ക്ക് ഗുരുതര പരിക്കേറ്റു. വമ്പൻ ജയത്തോടെ ഗോൾ വ്യത്യാസത്തിൽ സ്വിറ്റ്‌സർലാൻഡിനെ മറികടന്ന കാനഡ ഒന്നാമതെത്തി.നേരത്തെ ബോസ്‌നിയ ആൻഡ് ഹെർസഗോവിനയെ 4-1ന് സ്വിറ്റ്‌സർലാൻഡ് തോൽപിച്ചിരുന്നു. തോൽവിയോടെ ഖത്തറിന്റെയും ബോസ്‌നിയ ഹെർസഗോവിനയുടെയും മുന്നേറ്റം പ്രതിസന്ധിയിലായി. ഇരുടീമുകളും ആദ്യ മത്സരത്തിൽ സമനില നേടിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










_h_small.jpg)





