ഇരട്ട ഗോളുമായി ഹാരി കെയ്ൻ; ക്രൊയേഷ്യക്കെതിരെ പകരം വീട്ടി ഇംഗ്ലണ്ട് 2018ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമിഫൈനലിൽ തകർത്ത ടീം കൂടിയാണ് ക്രൊയേഷ്യ

ഇരട്ട ഗോളുമായി ഹാരി കെയ്ൻ; ക്രൊയേഷ്യക്കെതിരെ പകരം വീട്ടി ഇംഗ്ലണ്ട്  2018ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമിഫൈനലിൽ തകർത്ത ടീം കൂടിയാണ് ക്രൊയേഷ്യ
ഇരട്ട ഗോളുമായി ഹാരി കെയ്ൻ; ക്രൊയേഷ്യക്കെതിരെ പകരം വീട്ടി ഇംഗ്ലണ്ട് 2018ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമിഫൈനലിൽ തകർത്ത ടീം കൂടിയാണ് ക്രൊയേഷ്യ
Share  
എഴുത്ത്

News desk

2026 Jun 18, 08:58 AM
mannan
mn

2026 ഫിഫ ലോകകപ്പിൽ വിജയത്തോടെ തുടങ്ങി ഇംഗ്ലണ്ട്. ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഇംഗ്ലണ്ട്, ക്രോയേഷ്യയെ മുട്ടുകുത്തിക്കുകയായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ ജൂഡ് ബെല്ലിങ്ഹാം, മാർക്കസ് റാഷ്ഫോർഡ് എന്നിവരും ക്രൊയേഷ്യയുടെ വല തുളച്ചു.


മത്സത്തിന്റെ 12-ാം മിനിറ്റിലായിരുന്നു സ്കോർ ബോർഡിൽ ഒരു ചലനമുണ്ടാക്കികൊണ്ട് ഇംഗ്ലണ്ട് ഗോൾ നേടുന്നത്. നോനി മഡുകെയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി കുത്യമായി ഹാരി കെയ്ൻ വലയിലെത്തിക്കുകയായിരുന്നു. എന്നാൽ 36-ാം മിനിറ്റിൽ മാർട്ടിൻ ബട്ടൂറിനയിലൂടെ ക്രോയേഷ്യ തിരിച്ചടിച്ചു. ഫസ്റ്റ് ഹാഫ് അവസാനിക്കുന്നതിന് തൊട്ടുമുമ്പായി 42-ാം മിനിറ്റിൽ ഡെക്ലാൻ റൈസിന്റെ കോർണറിൽ നിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെ ഹാരി കെയ്ൻ ഇംഗ്ലണ്ടിന് വീണ്ടും ലീഡ് നൽകി. എങ്കിലും ഇഞ്ചുറി ടൈമിൽ പെറ്റാർ മൂസയിലൂടെ ക്രോയേഷ്യ വീണ്ടും സമനില നേടി.


ആവേശഭരിതമായ രണ്ടാം പകുതി ആരംഭിച്ച് തൊട്ടടുത്ത മിനിറ്റിൽ തന്നെ സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം തന്റെ വ്യക്തിഗത മികവിലൂടെ നേടിയ ഗോളിലൂടെ ഇംഗ്ലണ്ടിനെ വീണ്ടും മുന്നിലെത്തിച്ചു. പിന്നീട് മുന്നേറ്റങ്ങളുടെ മൂർച്ച കുറച്ച് ഇംഗ്ലണ്ട് തങ്ങളുടെ പ്രതിരോധം ശക്തമാക്കുകയായിരുന്നു. ആന്റണി ഗോർഡന് പകരക്കാരനായി eththiya മാർക്കസ് റാഷ്ഫോർഡ് 85-ാം മിനിറ്റിൽ ബുകായോ സാക്കയുടെ അസിസ്റ്റിൽ നിന്നും മനോഹരമായ ഒരു ഫിനിഷിംഗിലൂടെ ഇംഗ്ലണ്ടിന്റെ സ്കോർ ബോർഡ് പൂർത്തിയാക്കി.


2018ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമിഫൈനലിൽ തകർത്ത ടീം കൂടിയാണ് ക്രൊയേഷ്യ. അതുകൊണ്ട് തന്നെ ഒരു പ്രതികാരത്തിന്റെ കഥ കൂടിയായിരുന്നു ഇംഗ്ലണ്ട് - ക്രൊയേഷ്യ മത്സരത്തിൽ കണ്ടതും. അതേ കടുത്ത പ്രതികാരബുദ്ധിയോടെ തന്നെയാണ് ഇംഗ്ലണ്ട് കളത്തിൽ ഇറങ്ങിയതും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

m
m