കിലിയൻ എംബപെയുടെ ഇരട്ടഗോൾ മികവിൽ സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസിന് ലോകകപ്പിൽ ഗംഭീര തുടക്കം. മത്സരത്തിന്റെ ആദ്യ പകുതിയിൽ ആഫ്രിക്കൻ കരുത്തുമായി സെനഗൽ ഫ്രഞ്ച് പടയെ പ്രതിരോധിച്ചു നിർത്തിയെങ്കിലും, രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ ആക്രമണ മികവിന് മുന്നിൽ അവർക്ക് അടിതെറ്റുകയായിരുന്നു. കളിപ്പൂരത്തിന്റെ 66-ാം മിനിറ്റിൽ സെനഗലിന്റെ പ്രതിരോധപ്പൂട്ട് തകർത്താണ് എംബപെ ഫ്രാൻസിനായി ആദ്യ ഗോൾ നേടിയത്. തൊട്ടുപിന്നാലെ പകരക്കാരനായി ഇറങ്ങിയ ബ്രാഡ്ലി ബാർക്കോള ഫ്രാൻസിന്റെ ലീഡുയർത്തി സ്കോർ 2-0 ആക്കി.
മത്സരത്തിന്റെ ഇൻജുറി ടൈമിൽ ഫൈനൽ വിസിലിനായി ഫ്രാൻസ് കാത്തുനിൽക്കെ, പതിനെട്ടുകാരനായ ഇബ്രാഹിം എംബായെ സെനഗലിനായി ഒരു ഗോൾ മടക്കി. ഇതോടെ ഈ ലോകകപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ ഗോൾ സ്കോറർ എന്ന നേട്ടം എംബായെ സ്വന്തമാക്കി. എന്നാൽ, സെനഗൽ ആശ്വാസം കൊള്ളും മുൻപ് മത്സരം പുനരാരംഭിച്ച് നിമിഷങ്ങൾക്കകം എംബപെ തന്റെ രണ്ടാം ഗോളും നേടി ഫ്രാൻസിന്റെ തകർപ്പൻ വിജയം ഉറപ്പിച്ചു (3-1).
ഈ മത്സരത്തിലെ ഇരട്ടഗോളുകളോടെ ഫ്രാൻസിനായി ഏറ്റവുമധികം ഗോളുകൾ നേടുന്ന താരമെന്ന ചരിത്രനേട്ടവും എംബപെ സ്വന്തം പേരിലാക്കി. 58 ഗോളുകളെന്ന ഒലിവർ ജിറുഡിന്റെ റെക്കോർഡാണ് താരം മറികടന്നത്. ഇതോടൊപ്പം ലോകകപ്പിലെ തന്റെ ആകെ ഗോൾ നേട്ടം 14 ആയി ഉയർത്തിയ എംബപെ, ഗോൾവേട്ടയിൽ ലയണൽ മെസിയെയും പിന്നിലാക്കി. ഇനി ബ്രസീലിന്റെ റൊണാൾഡോയും ജർമനിയുടെ മിറോസ്ലാവ് ക്ലോസെയും മാത്രമാണ് ലോകകപ്പ് ഗോളുകളുടെ എണ്ണത്തിൽ എംബപെയ്ക്ക് മുന്നിലുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











_h_small.jpg)


