ഡാളസ്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫിലെ ആവേശപ്പോരാട്ടത്തിൽ യൂറോപ്യൻ കരുത്തരായ നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച് ജപ്പാൻ. ടെക്സസിലെ ഡാളസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി പിരിഞ്ഞു. ആദ്യ പകുതി വിരസമായിരുന്നെങ്കിലും, നാല് ഗോളുകൾ പിറന്ന രണ്ടാം പകുതി ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായി മാറി. ഈ സമനിലയോടെ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.
51-ാം മിനിറ്റിൽ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈകിലൂടെ നെതർലൻഡ്‌സാണ് മത്സരത്തിൽ ആദ്യ ലീഡ് നേടിയത്. എന്നാൽ 57-ാം മിനിറ്റിൽ കെയ്റ്റോ നകാമുറയിലൂടെ ജപ്പാൻ സമനില പിടിച്ചു. തുടർന്ന് 64-ാം മിനിറ്റിൽ ക്രൈസൻസിയോ സമ്മർവില്ലെയുടെ ഗോളിലൂടെ ഡച്ചുകാർ വീണ്ടും മുന്നിലെത്തിയെങ്കിലും, മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കിനിൽക്കെ (89-ാം മിനിറ്റ്) ഡൈചി കമദയിലൂടെ ജപ്പാൻ വീണ്ടും സമനില പിടിച്ചെടുക്കുകയായിരുന്നു. ഗ്രൂപ്പിലെ അടുത്ത പോരാട്ടത്തിൽ ജൂൺ 20-ന് നെതർലൻഡ്‌സ് സ്വീഡനെയും ജപ്പാൻ ടുണീഷ്യയെയും നേരിടും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















