നിളയുടെ കഥാകാരൻ
എം ടി യുടെ മറ്റ് നോവലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ നോവലാണ് മഞ്ഞ്.
ഈ നോവലിന്റെ പശ്ചാത്തലം നൈനിറ്റാളാണ്, ബാക്കി നോവലുകളിലധികവും സ്വന്തം നാടിന്റെയും വീടിന്റെയും കഥകളാണ് എം ടി പറഞ്ഞുവെക്കുന്നത്. മഞ്ഞുമൂടിയ നൈനിറ്റാളിൽ ആദ്യഭാര്യ പ്രമീളയുമൊത്ത് മധുവിധുവിനു പോയ എം. ടി. അവിടെ വെച്ച് എഴുതിയതാണ് മഞ്ഞ് എന്ന കുഞ്ഞു നോവൽ. നൈനിറ്റാളിലെ സ്കൂൾ ഹോസ്റ്റലിൽ, തന്റെ കാമുകനായ സുധീർകുമാർ മിശ്രയെ കാത്തിരിക്കുന്ന വിമല മിശ്ര എന്ന പെൺകുട്ടിയുടെ കഥയാണിത്. വർഷങ്ങൾക്ക് മുൻപ് നഷ്ട്ടപ്പെട്ടു പോയ പ്രണയത്തിന്റെ ഓർമ്മകളുമായി വിമല. ഏകാന്തതയാണ് നോവലിൽ എല്ലായിടത്തും കടന്നു വരുന്നത്, പിന്നെ കാത്തിരിപ്പിന്റെ സുഖവും, വേദനയും, പ്രതീക്ഷയും. വെറുതേ ഒന്ന് കാണാൻ, തടാക കരയിൽ അച്ഛനെ കാത്തിരിക്കുന്ന വെള്ളാരം കണ്ണുകളുള്ള, തോണിക്കാരൻ ബുദ്ധു. വിമലയെപോലെ അവനും പ്രതീക്ഷകളുണ്ട്. വരും വരാതിരിക്കില്ല എന്ന്. ഒരു സീസൺ കഴിയുമ്പോൾ അടുത്ത സീസണിലേക്ക് അവരുടെ പ്രതീക്ഷകൾ നീളുന്നു. നോവൽ വായിച്ചു കഴിയുമ്പോൾ ഒരു വിങ്ങലോടെ, അവരോടൊപ്പം നമ്മളും പ്രതീക്ഷിക്കും 'വരും, വരാതിരിക്കില്ല'.
അതെ..., പ്രതീക്ഷകൾ..., അതാണ് ജീവിതം. മഞ്ഞിലൂടെ എം ടി പറഞ്ഞു വയ്ക്കുന്നതും അതുതന്നെ.
എം ടി തന്നെ ഈ നോവൽ തിരക്കഥ എഴുതി സംവിധാനം ചെയ്തു സിനിമയാക്കിയിട്ടുണ്ട്. സിനിമക്ക് വേണ്ടി കഥ വലിച്ചുനീട്ടിയപ്പോൾ കാണികൾ തീരെ നിരാശരായിപ്പോയി എന്നാണ് എന്റെ അഭിപ്രായം.
'മഞ്ഞ്'വായിച്ചപ്പോഴുണ്ടായ അനുഭൂതിയുടെ ചെറിയൊരംശം പോലും
സിനിമ കണ്ടപ്പോൾ കിട്ടിയില്ലെന്നതാണ് സത്യം.
നോവൽ വായിച്ചതും സിനിമ കണ്ടതും ഒരു 40 വർഷങ്ങൾക്കു മുൻപ് ഞാൻ കോളേജിൽ പഠിക്കുമ്പോഴാണ്. പിന്നീടൊരിക്കലും വായിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതൊരു നിരുപണമല്ല, മറിച്ചു എനിക്കേറ്റവും ഇഷ്ട്ടപെട്ട 'മഞ്ഞ്' എന്ന നോവൽ ആസ്വാദനത്തിനായുള്ള ഒരു ശ്രമം മാത്രം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















