ബര്‍മിംഗ്ഹാം: വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിംഗ് തെരഞ്ഞെടുത്തു. ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീതും പാക് ക്യാപ്റ്റൻ ഫാത്തിമ സനയും പതിവുള്ള ഹസ്തദാനത്തിന് തയാറാകാതിരുന്നത് എഡ്ജ്ബാസ്റ്റണിലെ മത്സരത്തിന്റെ കടുത്ത പോരാട്ടവീര്യത്തിന്റെ സൂചനയായി മാറി. ടോസ് ലഭിച്ചിരുന്നെങ്കിൽ തങ്ങളും ബാറ്റിംഗ് തന്നെയാകുമായിരുന്നു തിരഞ്ഞെടുക്കുകയെന്ന് പാക് ക്യാപ്റ്റൻ ഫാത്തിമ സനയും വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തോൽവിക്ക് ശേഷം വാം-അപ്പ് മത്സരങ്ങളിൽ മികച്ച ഫോം വീണ്ടെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാനെതിരെ കളിച്ച എട്ട് മത്സരങ്ങളിൽ ആറിലും വിജയിച്ച് ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ കളി പുരോഗമിക്കുന്തോറും സ്പിന്നർമാർക്ക് അനുകൂലമായ സാഹചര്യമുണ്ടാകുമെന്നാണ് റിപ്പോർട്ട്. സ്മൃതി മന്ദാന, ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ് എന്നിവരടങ്ങുന്ന ശക്തമായ പ്ലേയിങ് ഇലവനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഗുൽ ഫിറോസ, മുനീബ അലി, ആയിഷ സഫർ എന്നിവരാണ് പാക് നിരയിലുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















