ലോസ് ഏഞ്ചൽസ്: ഫിഫ ലോകകപ്പ് 2026 ഗ്രൂപ് ഡിയിലെ ആദ്യ മത്സരത്തിൽ പരാഗ്വായെ തകർത്ത് ആതിഥേയരായ യുഎസ്എയ്ക്ക് ജയം. ഒന്നിനെതിരെ 4 ഗോളുകൾക്കാണ് യുഎസ്എ പരാഗ്വായെ തോൽപിച്ചത്. മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ യുഎസ്എ ഫോലെരിൻ ബലോഗണിന്റെ ഇരട്ട ഗോളിലാണ് വിജയം സ്വന്തമാക്കിയത്. കളി അവസാനിക്കാൻ സെക്കന്റുകൾ ബാക്കിനിൽക്കെ ജിയോവാനി റെയ്‌നയിലൂടെ നാലാം ഗോളും നേടി യുഎസ്എ അവരുടെ ആധിപത്യം പൂർണ്ണമാക്കി.
മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ യുഎസ്എയുടെ പുലിസിച്ചിന്റെ നീക്കം പരാഗ്വൻ ബോക്സിലേക്ക് നടത്തിയ മുന്നേറ്റം കലാശിച്ചത് പരാഗ്വയുടെ ഡാമിയൻ ബോബെഡില്ലയുടെ സെൽഫ് ഗോളിലാണ്.ആദ്യ പകുതി തീരും മുൻപേ മൂന്ന് ഗോളുകളുടെ വ്യക്തമായ ലീഡ് നേടിയാണ് യുഎസ്എ കളംവിട്ടത്. മൂന്ന് ഗോളുകൾക്ക് പിന്നിൽ നിന്നെങ്കിലും രണ്ടാം പകുതിയിൽ പരാഗ്വായ് കുറച്ചെങ്കിലും ആക്രമണം നടത്തിയിരുന്നു. അതിന്റെ ഫലമായിരുന്നു എഴുപത്തിമൂന്നാം മിനിറ്റിൽ മൗറീഷ്യയോ നേടിയ ഗോൾ. സ്വന്തം പകുതിയിൽ നിന്നും പരാഗ്വൻ ഗോൾകീപ്പർ തൊടുത്തുവിട്ട ബോൾ.ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയെയും ബ്രസീലിനെയും തോൽപ്പിച്ചെത്തിയ ആത്മവിശ്വാസത്തിലാണ് പരാഗ്വ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയത്. എന്നാൽ മൗറീസിയോ പോച്ചട്ടീനോയുടെ പരിശീലനത്തിലിറങ്ങിയ യുഎസ്എ കൃത്യമായ കരുനീക്കങ്ങളോടെയാണ് കളത്തിലിറങ്ങിയത്. ഏഴാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ നേടിയെങ്കിലും പ്രതിരോധത്തിലേക്ക് ഇറങ്ങാതെ ആക്രമണം ശക്തമാക്കിക്കൊണ്ടാണ് ആദ്യ പകുതി അവർ അവസാനിപ്പിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















