ദേശീയ പാരാസ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ ഏഴ് മെഡലുകൾ വാരിക്കൂട്ടി കേരളം

ദേശീയ പാരാസ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ ഏഴ് മെഡലുകൾ വാരിക്കൂട്ടി കേരളം
ദേശീയ പാരാസ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ ഏഴ് മെഡലുകൾ വാരിക്കൂട്ടി കേരളം
Share  
എഴുത്ത്

News desk

2026 Jun 11, 09:18 AM
SAMUDRA
NISH
mannan
mn
e

തൃശ്ശൂർ: ബെംഗളൂരുവിൽ നടന്ന 26-ാമത് ജൂനിയർ ആൻഡ് സബ്ജൂനിയർ നാഷണൽ പാരാസ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ നാലു സ്വർണവും മൂന്നു വെങ്കലവുമുൾപ്പെടെ ഏഴു മെഡലുകൾ നേടി കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചു.


​കേരളത്തിന്റെ കുതിപ്പിൽ മൂന്ന് സ്വർണ മെഡലുകൾ സ്വന്തമാക്കിയ ഡി. ഹരീനയാണ് തിളങ്ങിനിന്നത്. 50 മീറ്റർ ബാക്ക്സ്ട്രോക്ക്, 50 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബാക്ക്സ്ട്രോക്ക് എന്നീ ഇനങ്ങളിലായിരുന്നു ഹരീനയുടെ സുവർണ നേട്ടങ്ങൾ. മറ്റൊരു പ്രതിഭയായ ആൻ മൂക്കൻ 200 മീറ്റർ ഫ്രീസ്റ്റൈലിലും 100 മീറ്റർ ബാക്ക്സ്ട്രോക്കിലും വെങ്കല മെഡലുകൾ കരസ്ഥമാക്കി. 50 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്കിൽ സ്വർണം നേടിയ പി. വഗീഷ്, 100 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്കിൽ വെങ്കല മെഡലും സ്വന്തമാക്കി ടീമിന്റെ മെഡൽപട്ടിക പൂർത്തിയാക്കി.


​2026 ജൂൺ എട്ടു മുതൽ 10 വരെ ബെംഗളൂരുവിലെ സി-സ്വിം അക്കാദമിയിൽ വെച്ചായിരുന്നു ചാമ്പ്യൻഷിപ്പ് അരങ്ങേറിയത്. അർജുൻ ഉൾപ്പെടെ നാലുപേരടങ്ങുന്നതായിരുന്നു ഈ മത്സരത്തിൽ പങ്കെടുത്ത കേരള സംഘം. സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫറന്റ്ലി ഏബിൾഡ് തൃശ്ശൂർ പ്രസിഡന്റും ദർശന സർവീസ് സൊസൈറ്റി സ്ഥാപക ഡയറക്‌ടറുമായ ഫാ. സോളമൻ കടമ്പാട്ടുപറമ്പിലിന്റെ നേതൃത്വത്തിലാണ് കേരള ടീമിനായുള്ള മികച്ച മുന്നൊരുക്കങ്ങൾ നടത്തിയത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം നടന്നു തീരാത്ത അസ്തമയം.  :സത്യൻ മാടാക്കര.
SAMUDRA
m
m