ദേശീയ പഞ്ചഗുസ്തി ടീമിലേക്ക് വയനാട്ടിൽ നിന്ന് ഏഴ് പെൺതാരങ്ങൾ; ലോക ചാമ്പ്യൻഷിപ്പിനായി ഒരുക്കം

ദേശീയ പഞ്ചഗുസ്തി ടീമിലേക്ക് വയനാട്ടിൽ നിന്ന് ഏഴ് പെൺതാരങ്ങൾ; ലോക ചാമ്പ്യൻഷിപ്പിനായി ഒരുക്കം
ദേശീയ പഞ്ചഗുസ്തി ടീമിലേക്ക് വയനാട്ടിൽ നിന്ന് ഏഴ് പെൺതാരങ്ങൾ; ലോക ചാമ്പ്യൻഷിപ്പിനായി ഒരുക്കം
Share  
എഴുത്ത്

News desk

2026 Jun 09, 09:16 AM
SAMUDRA
NISH
mannan
mn
e

​പുല്പള്ളി: കൈക്കരുത്തിന്റെ ദേശീയ ഗോദയിൽ മത്സരിച്ച് മെഡലുകൾ വാരിക്കൂട്ടി വയനാട്ടിൽ നിന്നുള്ള ഏഴ് പെൺതാരങ്ങൾ ദേശീയ പഞ്ചഗുസ്തി വനിതാ ടീമിലേക്ക് യോഗ്യത നേടി. മേയ് 29 മുതൽ ജൂൺ രണ്ടുവരെ ഗുജറാത്തിലെ രാഷ്ട്രീയ രക്ഷാ യൂണിവേഴ്‌സിറ്റിയിൽ വെച്ചായിരുന്നു ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് അരങ്ങേറിയത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ജില്ലയിൽ നിന്നുള്ള പുരുഷതാരങ്ങൾ ദേശീയ ടീമിൽ ഇടംപിടിക്കാറുണ്ടെങ്കിലും, ഇതാദ്യമായാണ് ഒരേസമയം ഏഴ് പെൺകുട്ടികൾ ഒരുമിച്ച് ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അനന്യ ബോബി, എലെയ്ൻ ആൻ നവീൻ, ആർ. രാജേശ്വരി, റിതുനന്ദ സുരേഷ്, ശ്രേയ, വി.എസ്. ആര്യ, സുദർശന രാജൻ എന്നിവരാണ് വയനാടിന്റെയും കേരളത്തിന്റെയും അഭിമാനമായി മാറിയ ആ കായികപ്രതിഭകൾ.


​സബ് ജൂനിയർ വിഭാഗത്തിൽ മുള്ളൻകൊല്ലി സെയ്ൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയായ അനന്യ ബോബി 45 കിലോ വിഭാഗത്തിൽ ഒരു വെള്ളിയും വെങ്കലവും നേടി. ഇതേ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയും മുൻ ഏഷ്യൻ ചാമ്പ്യനുമായ എലെയ്ൻ ആൻ നവീൻ 55 കിലോ വിഭാഗത്തിൽ ഇടത്-വലത് കൈകളിൽ ഇരട്ട സ്വർണം കരസ്ഥമാക്കി. 60 കിലോ ഇടതുകൈ വിഭാഗത്തിൽ വെങ്കലം നേടിയ ആർ. രാജേശ്വരി വൈത്തിരി സ്വദേശിനിയാണ്. ജൂനിയർ വിഭാഗത്തിൽ 45 കിലോയിൽ ഇടത്-വലത് കൈകളിൽ ഇരട്ടസ്വർണം നേടി പുല്പള്ളി അമരക്കുനി സ്വദേശിനി റിതുനന്ദ സുരേഷും, 60 കിലോ വിഭാഗത്തിൽ ഇരട്ട സ്വർണം നേടി പുല്പള്ളി ചെറ്റപ്പാലം സ്വദേശിനി ശ്രേയയും മിന്നും പ്രകടനം കാഴ്ചവെച്ചു.


​യൂത്ത് വിഭാഗത്തിൽ 65 കിലോ ഇടതുകൈ മത്സരത്തിൽ സ്വർണം നേടിയ വൈത്തിരി വടക്കേത്തറ സ്വദേശിനി വി.എസ്. ആര്യ നിലവിൽ കല്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജിലെ ബി.കോം. വിദ്യാർഥിനിയും ദേശീയ യൂണിവേഴ്സിറ്റി ഗെയിംസ് ചാമ്പ്യനുമാണ്. ഈ വിഭാഗത്തിലെ 70 കിലോ ഇടതുകൈ മത്സരത്തിൽ വെങ്കലം നേടിയ മുള്ളൻകൊല്ലി സ്വദേശിനി സുദർശന രാജൻ ബത്തേരി സെയ്ൻ്റ് മേരീസ് കോളേജിലെ ബിരുദ വിദ്യാർഥിനിയും ദേശീയ യൂണിവേഴ്സിറ്റി ഗെയിംസ് ചാമ്പ്യനുമാണ്. വരാനിരിക്കുന്ന ഒക്ടോബർ 26 മുതൽ നവംബർ ഏഴുവരെ ഡൽഹിയിൽ വെച്ചു നടക്കുന്ന ലോക പഞ്ചഗുസ്‌തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തീവ്ര പരിശീലനത്തിലാണ് ഈ താരങ്ങൾ ഇപ്പോൾ. പുല്പള്ളി ഫിറ്റ്‌വെൽ ജിംനേഷ്യം, വൈത്തിരി ചലഞ്ച് അക്കാദമി എന്നിവിടങ്ങളിലായി ദേശീയ താരം നവീൻ പോൾ, ഗ്രിഗറി വൈത്തിരി, കെ.ആർ. രഞ്ജിത് എന്നിവരാണ് ഇവർക്ക് പരിശീലനം നൽകുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം നടന്നു തീരാത്ത അസ്തമയം.  :സത്യൻ മാടാക്കര.
കല / സാഹിത്യം / കായികം സമകാലിക ലോക വിചാരക്രമങ്ങൾ  സത്യൻ മാടാക്കര.
SAMUDRA
m
m