ലയാളത്തിൻ്റെ ചിരി നിലച്ചു ; നടൻ സലിം കുമാർ അന്തരിച്ചു

ലയാളത്തിൻ്റെ ചിരി നിലച്ചു ; നടൻ സലിം കുമാർ അന്തരിച്ചു
ലയാളത്തിൻ്റെ ചിരി നിലച്ചു ; നടൻ സലിം കുമാർ അന്തരിച്ചു
Share  
എഴുത്ത്

News desk

2026 Jun 07, 10:37 AM
SAMUDRA
NISH
mannan
mn
e

മലയാളത്തിൻ്റെ ചിരി നിലച്ചു ; നടൻ സലിം കുമാർ അന്തരിച്ചു 

കൊച്ചി: മലയാളികളുടെ പ്രിയങ്കരനായ നടനും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ സലിം കുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയവെ ശനിയാഴ്ച രാത്രി 10:43ഓടെയായിരുന്നു അന്ത്യം. ദീർഘനാളായി കരൾ, വൃക്ക സംബന്ധമായ അസുഖങ്ങളോട് പോരാടുകയായിരുന്നു അദ്ദേഹം.


തീർത്തും അപ്രതീക്ഷിതമായ ഈ വിയോഗത്തിൽ വാക്കുകൾ നഷ്ടപ്പെട്ട അവസ്ഥയിലാണ് മലയാള ചലച്ചിത്ര ലോകം. മരണം സ്ഥിരീകരിച്ചത് മുതൽ ദിലീപ്, നാദിർഷ, രമേഷ് പിഷാരടി, ആന്റോ ജോസഫ് അടക്കമുള്ള ചലച്ചിത്ര പ്രമുഖർ ആശുപത്രിയിൽ എത്തിച്ചേർന്നിരുന്നു. സിനിമയ്ക്ക് മുൻപേ തുടങ്ങിയ മൂന്ന് പതിറ്റാണ്ടുകാലത്തെ ആത്മബന്ധമാണ് സലിം കുമാറുമായി തനിക്കുള്ളതെന്നും ഇത്ര പെട്ടെന്ന് അദ്ദേഹം വിടപറയുമെന്ന് കരുതിയില്ലെന്നും നാദിർഷ വിങ്ങിപ്പൊട്ടിക്കൊണ്ട് പ്രതികരിച്ചു. സ്വന്തം നിലപാടുകൾ ഉറക്കെപ്പറഞ്ഞ, പുതിയ തലമുറയെപ്പോലും ട്രോളുകളിലൂടെയും നവമാധ്യമങ്ങളിലൂടെയും ചിരിപ്പിച്ചുകൊണ്ടിരുന്ന അതുല്യനായ കലാകാരനെയാണ് നഷ്ടമായതെന്ന് രമേഷ് പിഷാരടിയും അനുസ്മരിച്ചു.

 മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മിമിക്രി കലകാരനിൽ നിന്നു ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും. സലിംകുമാറിൻ്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.


"നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്; തീരാത്ത സങ്കടമായി സഹോദരാ നിന്റെ വിയോഗം" എന്ന് നടൻ മമ്മൂട്ടി വേദനയോടെ കുറിച്ചപ്പോൾ, തനിക്ക് സഹോദരനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു.


രോഗശയ്യയിലായിരുന്നപ്പോഴും ചിരിയോടെ ജീവിതത്തെ നേരിട്ട അദ്ദേഹം മുൻപ് തന്റെ ജന്മദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ മലയാളി മനസ്സുകളിൽ നൊമ്പരമായി മാറുകയാണ്. "ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്. എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല" എന്ന് അദ്ദേഹം കുറിച്ച വരികൾ മരണത്തെ അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നുവോ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു.


മിമിക്രി വേദികളിൽ നിന്ന് സിനിമയിലെത്തിയ സലിം കുമാർ 'കല്യാണരാമൻ', 'പുലിവാൽ കല്യാണം', 'തെങ്കാശിപ്പട്ടണം', 'മീശമാധവൻ', 'മായാവി' തുടങ്ങി മുന്നൂറിലധികം ചിത്രങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു. ഹാസ്യനടൻ എന്ന ലേബലിൽ ഒതുങ്ങാതെ 'അച്ഛനുറങ്ങാത്ത വീട്', 'പേരറിയാത്തവർ' എന്നീ ചിത്രങ്ങളിലൂടെ മികച്ച ക്യാരക്ടർ നടനായും അദ്ദേഹം തിളങ്ങി. 2010-ൽ 'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. അടിയുറച്ച കോൺഗ്രസ് അനുഭാവിയായിരുന്ന അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയാൻ ഒരിക്കലും മടികാണിച്ചിരുന്നില്ല.


ഭാര്യ: സുനിത. മക്കൾ: ചന്തു (മഞ്ഞുമ്മൽ ബോയ്സ് താരം), ആരോമൽ.


ഭൗതികശരീരം ഇന്ന് രാവിലെ 9 മണി മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകിട്ട് പറവൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖർ പറവൂരിലെത്തി അന്ത്യോപചാരമർപ്പിക്കും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം സമകാലിക ലോക വിചാരക്രമങ്ങൾ  സത്യൻ മാടാക്കര.
SAMUDRA
m
m