ട്വന്റി-20യിൽ ശ്രേയസ് അയ്യർ ക്യാപ്റ്റൻ; വൈഭവും സഞ്ജുവും ടീമിൽ, സൂര്യകുമാർ യാദവ് പുറത്ത്

ട്വന്റി-20യിൽ ശ്രേയസ് അയ്യർ ക്യാപ്റ്റൻ; വൈഭവും സഞ്ജുവും ടീമിൽ, സൂര്യകുമാർ യാദവ് പുറത്ത്
ട്വന്റി-20യിൽ ശ്രേയസ് അയ്യർ ക്യാപ്റ്റൻ; വൈഭവും സഞ്ജുവും ടീമിൽ, സൂര്യകുമാർ യാദവ് പുറത്ത്
Share  
എഴുത്ത്

News desk

2026 Jun 06, 03:34 PM
SAMUDRA
NISH
mannan
mn
e

ന്യൂഡൽഹി: അയർലൻഡ് - ഇംഗ്ലണ്ട് ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മധ്യനിര ബാറ്റർ ശ്രേയസ് അയ്യരെ ക്യാപ്റ്റനായും തിലക് വർമയെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. 2023 ഡിസംബറിന് ശേഷം ആദ്യമായാണ് ശ്രേയസ് അയ്യർ ഇന്ത്യൻ ട്വന്റി-20 ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഈ സീസൺ ഐപിഎല്ലിൽ പഞ്ചാബിനായി ഒരു സെഞ്ചുറി അടക്കം 498 റൺസ് അടിച്ചുകൂട്ടിയ മികച്ച ഫോമാണ് ശ്രേയസിന് തുണയായത്. ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തോടെ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയും ടീമിൽ ഇടംപിടിച്ചു. ഇന്ത്യയ്ക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് വൈഭവ് ഇതോടെ മറികടന്നത്. മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണും ടീമിലുണ്ട്.


​അതേസമയം, മോശം ഫോമിനെത്തുടർന്ന് നായകനായിരുന്ന സൂര്യകുമാർ യാദവിനെ ടീമിൽ നിന്ന് ഒഴുവാക്കി. കഴിഞ്ഞ രണ്ട് വർഷത്തോളമായി ബാറ്റിങ്ങിൽ താളം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന സൂര്യകുമാറിന് ഈ സീസൺ ഐപിഎല്ലിലും 270 റൺസ് മാത്രമാണ് നേടാനായത്. 2024-ൽ രോഹിത് ശർമ വിരമിച്ചതിന് പിന്നാലെയാണ് സൂര്യകുമാർ ഇന്ത്യൻ നായകനാകുന്നത്. സൂര്യകുമാറിന് കീഴിൽ കളിച്ച ഒരു പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ല എന്ന റെക്കോർഡുണ്ടായിട്ടും ഫോമില്ലായ്മയാണ് താരത്തിന് തിരിച്ചടിയായത്. നായകസ്ഥാനത്തേക്ക് കോച്ച് ഗൗതം ഗംഭീർ സഞ്ജു സാംസന്റെ പേര് നിർദേശിച്ചിരുന്നെങ്കിലും സെലക്ടർമാർ ശ്രേയസ് അയ്യർക്ക് പിന്തുണ നൽകുകയായിരുന്നു. ഇഷാൻ കിഷൻ, തിലക് വർമ എന്നിവരുടെ പേരുകളും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.


​ഇംഗ്ലണ്ട് പര്യടനത്തിനുള്ള 16 അംഗ ടീമിൽ അഭിഷേക് ശർമ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ് എന്നിവരും ഇടംനേടിയിട്ടുണ്ട്. അയർലൻഡ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് പ്രിൻസ് യാദവിനെ ഒഴിവാക്കിയപ്പോൾ, ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ ജസ്പ്രീത് ബുമ്രയെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം സമകാലിക ലോക വിചാരക്രമങ്ങൾ  സത്യൻ മാടാക്കര.
SAMUDRA
m
m