ദേശീയ പഞ്ചഗുസ്തിയിൽ വെങ്കല തിളക്കവുമായി പാലാ സ്വദേശിനി ശോഭന

ദേശീയ പഞ്ചഗുസ്തിയിൽ വെങ്കല തിളക്കവുമായി പാലാ സ്വദേശിനി ശോഭന
ദേശീയ പഞ്ചഗുസ്തിയിൽ വെങ്കല തിളക്കവുമായി പാലാ സ്വദേശിനി ശോഭന
Share  
എഴുത്ത്

News desk

2026 Jun 03, 09:06 AM
SAMUDRA
NISH
mannan
mn
e

പാലാ സ്വദേശിനിയായ ശോഭനാ ചന്ദ്രൻ ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ വെങ്കല മെഡൽ നേടി നാടിന്റെ അഭിമാനമായി മാറി. ഗുജറാത്തിൽ വെച്ച് സംഘടിപ്പിച്ച ദേശീയ പഞ്ചഗുസ്തി മത്സരത്തിലെ സീനിയർ വനിതാ വിഭാഗത്തിലാണ് പാലാ വള്ളിച്ചിറ കാലായപ്പള്ളിൽ ശോഭനാ ചന്ദ്രൻ (50) ഈ മികച്ച നേട്ടം കൈവരിച്ചത്. രാഷ്ട്രീയ രക്ഷാ യൂണിവേഴ്‌സിറ്റി, ആം റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഗുജറാത്ത് ആം റെസ്ലിങ് സ്പോർട്സ് അസോസിയേഷൻ എന്നിവർ സംയുക്തമായാണ് ഈ ദേശീയ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.


​ദേശീയ തലത്തിലേക്ക് എത്തുന്നതിന് മുൻപ് തന്നെ തകർപ്പൻ പ്രകടനമാണ് ശോഭന കാഴ്ചവെച്ചിരുന്നത്. പാലായിൽ നടന്ന ജില്ലാ മത്സരത്തിൽ ഗ്രാൻഡ് മാസ്റ്റർ 80 വിഭാഗത്തിൽ രണ്ട് സ്വർണ്ണ മെഡലുകളും, വയനാട്ടിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ ഇതേ വിഭാഗത്തിൽ രണ്ട് വെള്ളി മെഡലുകളും ഇവർ സ്വന്തമാക്കിയിരുന്നു. വിവിധ വിഭാഗങ്ങളിലായി കേരളത്തിൽ നിന്ന് ഇരുനൂറ്റമ്പതോളം മത്സരാർത്ഥികളാണ് ഈ ദേശീയ മേളയിൽ പങ്കെടുത്തത്.


​മുത്തോലി ആംസ് ഫിറ്റ് ജിമ്മിലെ അനൂപ് പുളിക്കലിന്റെ കീഴിലാണ് ശോഭന പരിശീലനം നടത്തുന്നത്. ആദ്യമായാണ് ഇവർ ദേശീയ തലത്തിൽ ഒരു മെഡൽ നേട്ടം സ്വന്തമാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. നിലവിൽ പുലിയന്നൂർ ശ്രീരാമകൃഷ്ണ ആശ്രമം ഹോമിയോ ക്ലിനിക്കിലെ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ് ശോഭന. നിർമിതി കേന്ദ്രത്തിലെ മുൻ ജീവനക്കാരനായ വള്ളിച്ചിറ കാലായിപ്പള്ളിൽ കെ.ആർ. ചന്ദ്രശേഖരനാണ് ഭർത്താവ്. ശ്രീഹരി എസ്. ചന്ദ്രൻ, ശ്രീലക്ഷ്മി ചന്ദ്രൻ എന്നിവർ മക്കളാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം സമകാലിക ലോക വിചാരക്രമങ്ങൾ  സത്യൻ മാടാക്കര.
SAMUDRA
m
m