ഫിഫ ലോകകപ്പിനുള്ള ഖത്തർ ടീമിൽ ഇടംനേടി മലയാളിയായ തഹ്‌സിൻ മുഹമ്മദ്. ഖത്തർ ടീമിന് വേണ്ടിയാണ് കണ്ണൂർ സ്വദേശികളുടെ മകനായ തഹ്‌സിൻ പന്തുതട്ടുക. ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ മലയാളിയാണ് തഹ്‌സിൻ.
ഖത്തർ ടീമിനായാണ് പത്തൊൻപതുകാരൻ തഹ്‌സിൻ ബൂട്ടണിയുക.. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻതാരവും ഖത്തറിൽ അക്കൌണ്ടന്റുമായ തലശേരി സ്വദേശി ജംഷിദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്‌സിൻ. തഹ്‌സിൻ ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണ്.
പിതാവിന്റെ ഫുട്‌ബോൾ ഭ്രമം പകർന്നുകിട്ടിയ തഹ്‌സിന് ചെറുപ്രായത്തിൽ തന്നെ പ്രാദേശിക ലീഗുകളിൽ തിളങ്ങാനായതോടെ ഖത്തറിന്റെ അണ്ടർ 16,17,19 ദേശീയ ടീമുകളിൽ ഇടംപിടിക്കാനായി. ഇടതുവിങ്ങറായ തഹ്‌സിൻ പ്രതിരോധ നിരയെ കബളിപ്പിച്ച് ഗോളടിക്കുന്നതിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മിടുമിടുക്കനാണ്. ഖത്തർ ലീഗ് ടീം അൽ ദുഹൈലിന്റെ ഭാഗമായ തഹ്‌സിൻ സ്റ്റാർസ് ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരൻ കൂടിയാണ്.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്താനെതിരെ ആയിരുന്നു തഹ്‌സിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. ഇന്ത്യക്കെതിരായ മത്സരത്തിൽ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയെങ്കിലും കളിച്ചിരുന്നില്ല. തഹ്‌സിന്റെ ചരിത്രനേട്ടത്തിൽ കണ്ണൂരിലെ ബന്ധുക്കളെല്ലാം വൻ സന്തോഷത്തിലാണ്. ജൂൺ 14ന് സ്വിറ്റ്‌സർലൻഡിനെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. ഈ മത്സരത്തിൽ തന്നെ കളത്തിലിറങ്ങി ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളിയായി തഹ്‌സിൻ മാറുമെന്ന് പ്രതീക്ഷിക്കാം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















