ആറാം ലോകകപ്പിനൊരുങ്ങി ലയണൽ മെസി; അർജന്റീനയുടെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു

ആറാം ലോകകപ്പിനൊരുങ്ങി ലയണൽ മെസി; അർജന്റീനയുടെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു
ആറാം ലോകകപ്പിനൊരുങ്ങി ലയണൽ മെസി; അർജന്റീനയുടെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു
Share  
എഴുത്ത്

News desk

2026 May 29, 07:06 AM
SAMUDRA
NISH
mannan
mn
BOB

ബ്യൂണസ് ഐറിസ്: വരാനിരിക്കുന്ന ലോകകപ്പിനുള്ള 26 അംഗ അർജന്റീനൻ ടീമിനെ സൂപ്പർ താരം ലയണൽ മെസി നയിക്കും. ലോകകപ്പ് ടീം പ്രഖ്യാപനത്തിനുള്ള സമയപരിധിയുടെ അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തിയാണ് പരിശീലകൻ ലയണൽ സ്‌കലോനി ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ 2022 ലോകകപ്പ് കിരീടം നേടിയ ടീമിലെ 17 പേരെ നിലനിർത്തിയപ്പോൾ പ്രമുഖ പ്രതിരോധ താരം മാർകസ് അക്യുനയെ ഇത്തവണ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ജെയിലാണ് അർജന്റീന മത്സരിക്കുന്നത്.


​കഴിഞ്ഞ ലോകകപ്പിലെ മികച്ച ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനെസ്, പ്രതിരോധ നിരയിലെ കരുത്തരായ ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്‌റ്റ്യൻ റൊമേറോ എന്നിവർ ഇത്തവണയും ടീമിലിടം നേടി. ഇവരെ കൂടാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന അലക്‌സിസ് മാക് അലിസ്‌റ്റർ, എൻസോ ഫെർണാണ്ടസ് എന്നിവരും ടീമിലുണ്ട്. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (26 മത്സരങ്ങൾ) കളിച്ച താരമെന്ന റെക്കോർഡുള്ള മെസിയുടെ ആറാം ലോകകപ്പാണിത്. പോർച്ചുഗലിന്റെ ക്രിസ്‌റ്റ്യാനോ റൊണാൾഡോയാണ് മെസിയെ കൂടാതെ ആറ് ലോകകപ്പ് കളിച്ച മറ്റൊരു താരം. കഴിഞ്ഞ തിങ്കളാഴ്ച മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് വേണ്ടി കളിക്കുന്നതിനിടെ മെസിയെ പിൻവലിച്ചത് പേശി വലിവ് കാരണമാണെന്നും പരിക്കുകൾ ഒന്നും തന്നെയില്ലെന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.


​അർജന്റീനൻ ടീം:


​ഗോൾ കീപ്പർമാർ: ഹുവാൻ മുസ്സോ, ജെറോണിമോ റുള്ളി, എമിലിയാനോ മാർട്ടിനെസ്.


​പ്രതിരോധനിര: ലിയോനാർഡോ ബലേർഡി, നിക്കോളാസ് താഗ്ലിയാഫിക്കോ, ഗോൺസാലോ മോണ്ടിയേൽ, ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, ഫകുണ്ടോ മെദിന, നഹുവൽ മോളിന.


​മധ്യനിര: ലിയാൻഡ്രോ പരേഡെസ്, റോഡ്രിഗോ ഡി പോൾ, വലൻ്റീൻ ബാർക്കോ, ജിയോവാനി ലോ സെൽസോ, എസെക്വൽ പാലാസിയോസ്, അലക്‌സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്.


​മുന്നേറ്റനിര: യൂലിയൻ അൽവാരസ്, ലയണൽ മെസ്സി, നിക്കോളാസ് ഗോൺസാലസ്, തിയാഗോ അൽമാഡ, ജൂലിയാനോ സിമിയോണി, നിക്കോ പാസ്, ഹൊസെ മാനുവൽ ലോപ്പസ്, ലൗട്ടാരോ മാർട്ടിനെസ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b