പൊതു വേദിയിൽ അരസിക വേഷം കെട്ട് വർദ്ധിച്ചു വരുമ്പോൾ നാണക്കേട് തോന്നുന്നു. ഒരു ത്രാണിയും ഇല്ലാത്തവർ കാണിക്കുന്ന ശാസനകൾ സാമൂഹ്യ നവീനത ഉറപ്പു വരുത്തുന്നില്ല. അത് യുവാക്കൾക്ക് യൗവ്വന ഊർജ്ജം നല്കുന്നില്ല. റീചാർജ്ജ് ചെയ്യാനാവാതെ ഉപഭോക്തത വിലസുമ്പോൾ നമ്മൾ മുന്നോട്ടല്ല പിന്നിലേക്കാണ് നടക്കുന്നത്. സദസ്സിൽ ഇരിക്കുന്നവർ കോട്ടുവായിട്ടു കേൾവിക്കാരാകുന്നത് പതിവു കാഴ്ച. നമ്മൾ ഉത്തരം സ്റ്റോർ ചെയ്യുന്ന GB കളായി ലോകത്തിനൊപ്പം വലുതാകുന്നു. ചോദ്യം ഫീഡ് ചെയ്യാനാവാതെ പകക്കുന്നു. അപമാനങ്ങളുടെ സംയുക്ത കൂട്ടുകെട്ട് കണ്ണുരുട്ടുമ്പോൾ വിഡ്ഢികളായി കൈയ്യടിക്കുന്നത് ചേപ്ര ത്തരം തന്നെ. പറയേണ്ടത് അവസരത്തിൽ പറയാതെ പിന്നീട് പറഞ്ഞിട്ടെന്ത് പ്രയോജനം? പുതിയ കാലം, സാംസ്കാരികത, പുതിയ പ്രശ്നങ്ങൾ അത് ആവശ്യപ്പെടുന്നു. അതിന് യുവതയെ പിടിച്ചു നിർത്തുന്ന പ്രോഗ്രാമുകൾ വേണം. കേരളത്തിലെ മസ്തിഷ്കം കയറ്റിപ്പോവുന്നത് വിദേശത്തേക്ക് മാത്രമല്ല മെട്രോ നഗരങ്ങളിലെ ഹൈടെക് ഇൻഫർമേഷൻ ഹബ്ബുകളിലേക്ക് കൂടിയാകുന്നു. അതറിഞ്ഞുള്ള യുവജന കേന്ദ്രങ്ങൾ രൂപപ്പെടുത്തണം. വാചകമടി മാത്രം പോര പ്രൊഫഷണലുകളുടെ സഹായത്താൽ ഭാവി ദൂരം കണക്കാക്കുന്ന ഏർപ്പാട് രൂപപ്പെടുത്തണം. അതറിയാണ് ജനാധിപത്യ ഭരണ രീതിയുടെ ശാക്തീകരണം. സോഷ്യൽ മീഡിയയിൽ വരുന്ന പലതും വാക്കിന്റെ ശരി അറിയാതെ പരക്കം പായുന്നു. ഉപഭോക്ത ലോകത്തിൽ വിറ്റുവരവാണല്ലോ പ്രധാനം. വിറ്റുവരവ് ( ചരക്ക്) ഇല്ലാത്ത ആദർശം, അറിവ്, പാണ്ഡിത്യം, സർഗ്ഗസപര്യ, പൊതുപ്രവർത്തനം അതുകൊണ്ട് മൂലക്കാകുന്നു. അത് തിരിച്ചറിയേണ്ടവർ ഈ വൻ മാനേജ്മെന്റിനെ ആശ്രയിക്കുമ്പോൾ, ആളെ കൂട്ടാൻ ഒരു ലോഡ് അതിഥിത്തൊഴിലാളിളെ ബുക്ക് ചെയ്യുമ്പോൾ വീഴ്ച സ്വാഭാവികം. അത് ജനങ്ങൾ നല്കുന്ന പഠിക്കേണ്ട പാഠം. അഭിമാനക്ഷതം സംഭവിക്കുമ്പോൾ ഏത് ജനതയും എടുത്ത് പെരുമാറുന്ന ആയുധം. തെറ്റുതിരുത്തലാണ് മര്യാദ. തെറ്റ് ന്യായീകരിക്കാൻ വീണ്ടും തെറ്റ് ആവർത്തിച്ചാൽ മൂലക്കല്ല് തന്നെ പൊടിഞ്ഞു തീരും. മൂലക്കല്ലിന് ബലം ഉണ്ടായാലേ മോന്തായം ഉറപ്പിക്കാനാവൂ. നോക്കൂ, മരം കാതൽ ഇല്ലെങ്കിൽ എത്ര വിലപ്പെട്ടതായാലും വിറക് ആക്കി കത്തിക്കാനേ പറ്റൂ ഉള്ളുള്ള വാക്കിനേ മുന്നേറ്റമുള്ളു. ഇതൊക്കെ പൊതു താല്പര്യം മുൻ നിർത്തി നമ്മളറിയണം.
കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ ഒമാൻ കവി അബ്ദുള്ള അൽ റിയാമി എന്നെ ഓർമ്മിപ്പിക്കുന്നു.
" കാത്തിരിപ്പ് പുറം ചാരിയില്ലാത്ത ഒരു ഇരിപ്പിടമാണ്
കഠാരക്കത്തികൾ അനുസരണം ശീലിച്ചവയാണ്.
അരപ്പട്ടയുടെ കൊളുത്ത് പോലെ. "
(കവിത, വിവർത്തനം: വി.എ. കബീർ )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















