സംസ്ഥാന ലങ്കാടി ചാമ്പ്യൻഷിപ്പ്; അഞ്ച് വിഭാഗങ്ങളിലും ജയവുമായി കാസർകോടിന് ഓവറോൾ കിരീടം

സംസ്ഥാന ലങ്കാടി ചാമ്പ്യൻഷിപ്പ്; അഞ്ച് വിഭാഗങ്ങളിലും ജയവുമായി കാസർകോടിന് ഓവറോൾ കിരീടം
സംസ്ഥാന ലങ്കാടി ചാമ്പ്യൻഷിപ്പ്; അഞ്ച് വിഭാഗങ്ങളിലും ജയവുമായി കാസർകോടിന് ഓവറോൾ കിരീടം
Share  
എഴുത്ത്

News desk

2026 May 25, 08:44 AM
SAMUDRA
NISH
mannan
mn
BOB
skoda

തൃക്കരിപ്പൂരിൽ വെച്ച് നടന്ന സംസ്ഥാന ലങ്കാടി ചാമ്പ്യൻഷിപ്പിൽ ആകെ മത്സരം നടന്ന ആറ് വിഭാഗങ്ങളിൽ അഞ്ചിലും തകർപ്പൻ വിജയം നേടി കാസർകോട് ജില്ല ഓവറോൾ കിരീടം സ്വന്തമാക്കി. സീനിയർ ആൺകുട്ടികൾ, സീനിയർ പെൺകുട്ടികൾ, ജൂനിയർ പെൺകുട്ടികൾ, ജൂനിയർ ആൺകുട്ടികൾ, സബ്ജൂനിയർ ആൺകുട്ടികൾ എന്നീ വിഭാഗങ്ങളിലെല്ലാം എതിരാളികളെ അനായാസം കീഴടക്കിയാണ് കാസർകോട് ജില്ല ചാമ്പ്യന്മാരായത്. എന്നാൽ സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച എറണാകുളം ജില്ലയാണ് ജേതാക്കളായത്.


​വാശിയേറിയ ഫൈനൽ മത്സരങ്ങളിൽ ശക്തരായ എതിരാളികളെ മറികടന്നാണ് കാസർകോട് ഈ ചരിത്രനേട്ടം കൈവരിച്ചത്. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടിനെയും, പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരിനെയുമാണ് അവർ പരാജയപ്പെടുത്തിയത്. ജൂനിയർ ആൺകുട്ടികൾ, ജൂനിയർ പെൺകുട്ടികൾ, സബ് ജൂനിയർ ആൺകുട്ടികൾ എന്നീ മൂന്ന് വിഭാഗങ്ങളിലും എറണാകുളം ജില്ലാ ടീമുകളെ തറപ്പറ്റിച്ചാണ് കാസർകോടിന്റെ താരങ്ങൾ സ്വർണ്ണക്കപ്പ് സ്വന്തമാക്കിയത്. മികച്ച തന്ത്രങ്ങളുമായി ടീമിനെ നയിച്ച രാജേഷ് കൃഷ്ണ, ശ്രീദേവി എന്നിവരും ടീം മാനേജർമാരായ ഷെരീഫ് മാടാപ്പുറം, എം. അനീഷ എന്നിവരുമാണ് ചാമ്പ്യൻമാരെ ഈ വിജയത്തിലേക്ക് നയിച്ചത്.


​ടൂർണമെന്റിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ഔദ്യോഗിക സമ്മേളനത്തിൽ ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷൻ ഇ.വി. രാമകൃഷ്ണൻ, ലങ്കാടി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.വി. ഗോപാലൻ, ജനറൽ സെക്രട്ടറി ഡോ. റജുല സെൽവകുമാർ, ചീഫ് ടെക്‌നിക്കൽ ഡയറക്ടർ സുജേഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു സംസാരിക്കുകയും പങ്കെടുത്ത എല്ലാ താരങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു. ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ജില്ലയിലെ പ്രതിഭകൾ വരുംദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് കോർട്ടിലിറങ്ങും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ✒️ അവനവൻ ലോകം - സത്യൻ മാടാക്കര
SAMUDRA
m
m
B
b
s